രാജ്യാന്തര ലേബർ കോൺക്ലേവിന് ലോഗോ ക്ഷണിക്കുന്നു: മികച്ച എൻട്രിക് 15001 രൂപ ക്യാഷ് അവാർഡ്

കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്നുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ലേബർ കോൺക്ലേവിന് തൊഴിൽ വകുപ്പ് ലോഗോ ക്ഷണിച്ചു.
മികച്ച ലോഗോയ്ക്ക് 15001രൂപ ക്യാഷ് അവാർഡും പ്രശംസപത്രവും സമ്മാനമായി ലഭിക്കും.

കേരളവുമായുള്ള ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ നൂറുവർഷത്തെ ചരിത്രവും തൊഴിൽ ലോകത്ത് ഐ എൽ ഒയുടെ ലക്ഷ്യങ്ങളും തത്വങ്ങളും ഉയർത്തിപിടിക്കുന്നതിൽ കേരളത്തിന്റെ സംഭാവനകളും അടിസ്ഥാനമാക്കി 2023 ഏപ്രിൽ 27,28,29 തിയ്യതികളിൽ നടക്കുന്ന കോൺക്ലേവിന് അനുയോജ്യമാകുന്നതരത്തിലുള്ളതാവണം ഡിസൈനുകൾ.
വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും എൻട്രികൾ സമർപ്പിക്കാം.
എൻട്രികൾ ഡിസം 31 നകം ശിഹേമയീൗൃരീിരഹമ്‌ല@ഴ ാമശഹ.രീാ എന്ന ഇ മെയിൽ വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.

ലേബർ പബ്ലിസിറ്റി ഓഫീസർ
9745507225

Leave Comment