കെ അജിത്തിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

തിരുവനന്തപുരം : മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമിയിലെ കോഴ്‌സ് കോർഡിനേറ്ററുമായിരുന്ന കെ അജിത്തിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു.

ദൃശ്യമാധ്യമങ്ങളുടെ തുടക്കകാലത്ത് മാധ്യമ രംഗത്ത് സജീവമായിരുന്ന അജിത് ശ്രദ്ധേയമായ നിരവധി വാർത്തകൾ ചെയ്തിട്ടുണ്ട്. സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളും പാരിസ്ഥിതിക വിഷയങ്ങളും മുഖ്യധാരയിലേക്ക് എത്തിക്കാൻ ഏറെ ശ്രദ്ധയും സൂഷ്മതയും പുലർത്തിയ മാധ്യമ പ്രവർത്തകനായിരുന്നു.

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

Leave Comment