തിരുവനന്തപുരം : ഫോമയുടെ പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ കേരളാ സന്ദര്‍ശനം വന്‍ വിജയം, വരുന്ന രണ്ടു വര്‍ഷത്തെ ഫോമയുടെ കേരളത്തില്‍ വച്ച് നടത്തപ്പെടുന്ന ഫോമാ കേരളാ കണ്‍വന്‍ഷന്‍, ഫോമാ ഹെല്പിങ് ഹാന്‍ഡ്സ്, ഫോമാ ഭവന പദ്ധതി അടക്കമുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവുമായി ബന്ധപ്പെട്ടാണ് പ്രസിഡന്റ് ജേക്കബ് തോമസ് കേരളാ സന്ദര്ശനത്തിനെത്തിയത്,
കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്തു സെക്രട്ടറിയേറ്റില്‍ മിക്ക വകുപ്പുകളുടെയും മന്ത്രിമാരെയും വകുപ്പുതല സെക്രട്ടറിമാരെയും സന്ദര്‍ശിച്ച അദ്ദേഹം വിവിധ വകുപ്പുതല ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു, ചര്‍ച്ചകളില്‍ കേരളത്തിലെ ശുദ്ധജലവിതരണവും മാലിന്യ നിര്‍മാര്‍ജനവുമടക്കമുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിന് അമേരിക്കന്‍ ടെക്‌നോളജി പ്രയോജനപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, കേരളത്തിലേയ്ക്ക് കൂടുതല്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ക്ക്
വഴിയൊരുക്കുവാന്‍ വിദേശ നിക്ഷേപ സാദ്ധ്യതകള്‍, യു എസ് കാനഡ സ്റ്റുഡന്റസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, കൂടാതെ അമേരിക്കയും കാനഡയും യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങളിലടക്കം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി കുടിയേറിയ മലയാളികളുടെ കേരളത്തിലെ സ്വത്തുവകകളുടെ മേലുള്ള അനധികൃതമായ കടന്നുകയറ്റവും പിടിച്ചെടുക്കലും അടക്കമുള്ള നിരവധിയായ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് സെക്രട്ടറിയേറ്റില്‍ ഒരു ഏകജാലക സംവിധാനം തുടങ്ങിയ നിരവധി ആവശ്യങ്ങളില്‍ പരിഹാരം തേടിയാണ് അദ്ദേഹം മന്ത്രിമാരുടെ സഹായം തേടിയത്,
ഫിനാന്‍സ് മിനിസ്റ്റര്‍ കെ എന്‍ ബാലഗോപാല്‍, എഡ്യൂക്കേഷന്‍ ആന്‍ഡ് ലേബര്‍ മിനിസ്റ്റര്‍ വി ശിവന്‍കുട്ടി, ഇന്‍ഡസ്ട്രി ആന്‍ഡ് ലോ മിനിസ്റ്റര്‍ പി രാജീവ്, വാട്ടര്‍ ആന്‍ഡ് ഇറിഗേഷന്‍ മിനിസ്റ്റര്‍ റോഷി അഗസ്റ്റിന്‍ എക്‌സ് സൈ സ് മിനിസ്റ്റര്‍ എം ബി രാജേഷ്, അഗ്രിക്കള്‍ച്ചറല്‍ മിനിസ്റ്റര്‍ പി പ്രസാദ് തുടങ്ങിയ മന്ത്രിമാരെയാണ് ഡോക്ടര്‍ ജേക്കബ് തോമസ് സെക്രട്ടറിയേറ്റില്‍ അവരുടെ ഓഫീസുകള്‍ സന്ദര്‍ശിച്ചു ചര്‍ച്ചകള്‍ നടത്തിയത്,
കൂടാതെ കേരളം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനെയും അദ്ദേഹം സന്ദര്‍ശിച്ചു, വളരെ അനുഭാവപൂര്‍ണമായ പ്രതികരണമാണ് മന്ത്രിമാരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് ഡോക്ടര്‍ ജേക്കബ് തോമസ് ലേഖകനോട് പ്രതികരിച്ചു, കഴിഞ്ഞ കാലങ്ങളില്‍ ഫോമയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ള പ്രവര്‍ത്തനങ്ങളെയും സഹായങ്ങളെയും മന്ത്രിമാരില്‍ പലരും ഓര്‍ത്തെടുത്തു, ഫോമയുടെ കേരളാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത് കൂടാതെ 2024 ല്‍ ന്യൂ യോര്‍ക്കില്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്കും മുഖ്യമന്ത്രിയെയടക്കം എല്ലാ മന്ത്രിമാരെയും പങ്കെടുപ്പിക്കുവാനും പദ്ധതിയുണ്ടെന്ന് ഡോക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു,