അശരണര്‍ക്കും ആലംബഹീനര്‍ക്കും പ്രത്യാശ നല്‍കുന്ന അവസരമാണ്, ക്രിസ്തുമസ് കാലഘട്ടം. ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഇടവകയുടെ ക്രിസ്തുമസ് ദിനാഘോഷം ഉത്ഘാടനം ചെയ്തുകൊണ്ട്, ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലര്‍ ജൂലി വണ്‍ പ്രസ്താവിച്ചു. ഇടവകയുടെ വനിതാസമാജം 200 കളിപ്പാട്ടകിറ്റുകള്‍ അശരണരായ കുട്ടികള്‍ക്കുവേണ്ടി ജൂലി വണ്‍നെ ഏല്പിച്ചു.
ഭവനരഹിതരായ 6600 ആളുകള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഷെല്‍ടേഴ്‌സില്‍ കഴിയുന്നുവെന്നും, അവരുടെ കുഞ്ഞുങ്ങള്‍ക്ക്, ഈ കളിപ്പാട്ടങ്ങള്‍ അനുഗ്രഹപ്രദമായി മാറുമെന്നും ജലീവണ്‍ പ്രസ്താവിച്ചു.
ഇടവക വികാരി റവ.ജോണ്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സണ്ടേ സ്‌ക്കൂള്‍ ഡയറക്ടര്‍ ഫാ.ഷോണ്‍ തോമസ് ക്രിസ്തുമസ് സന്ദേശം നല്‍കി. നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന തലത്തില്‍, ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജാക്‌സണ്‍ ഹൈറ്റ്‌സ് സണ്ടേ സ്‌ക്കൂളിനുള്ള ഭദ്രാസനതല ട്രോഫി ഫാ.ഷോണ്‍ തോമസ് സണ്ടേ സ്‌ക്കൂള്‍ ഭാരവാഹികളെ ഏല്‍പിച്ചു. ബൈബിള്‍ വിജ്ഞാപനത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന റയാന്‍ തോമസ്, റയ്‌നാ തോമസ്, ജോഷ്വാ കുരുവിള എന്നിവരെയും പ്രത്യേകമായി ആദരിച്ചു. ഡോ. ആലിസ് വെട്ടിച്ചിറ, ബിജി വറുഗീസ്, ജോണ്‍ താമരവേലില്‍ എന്നിവരും പ്രസംഗിച്ചു. വിവിധ ആത്മീക സംഘടനകളുടെ ക്രിസ്തുമസ് പരിപാടികളും അവതരിക്കപ്പെട്ടു. ആര്യാ രാജു ശാരി സിബി ജേക്കബ് എന്നിവര്‍ എംസിമാരായിരുന്നു. 25-ാം ക്രിസ്തുമസ് ദിനത്തില്‍ രാവിലെ 8 മണിക്ക് ക്രിസ്തുമസ് ആരാധനയും വി.കുര്‍ബ്ബാനയും നടത്തപ്പെടുമെന്നും 24-നു വൈകീട്ട് 6 മണിക്ക് സന്ധ്യാനമസ്‌ക്കാരമുണ്ടായിരിക്കുമെന്നും വികാരി ഫാ.ജോണ്‍ തോമസ് പ്രസ്താവിച്ചു.