ലീലാമ്മ ജോർജിന്റെ സംസ്കാരം ജനുവരി 3ന് ഒർലാന്റോയിൽ : നിബു വെള്ളവന്താനം

ഫ്ളോറിഡ: ഫോർട്ട് കൊച്ചി ഞാറയ്ക്കൽ പുത്തൻവീട്ടിൽ പരേതനായ പാപ്പു ജോർജിന്റെ ഭാര്യ ഐ.പി.സി ഒർലാന്റോ ദൈവസഭാംഗം
ലീലാമ്മ ജോർജിന്റെ (83) സംസ്കാര ശുശ്രൂഷകൾ 2023 ജനുവരി 2, 3 തീയതികളിൽ ഒർലാന്റോ ഐ.പി.സി സഭാഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ് .

പൊതുദർശനം ജനുവരി 2ന് തിങ്കളാഴ്ച വൈകിട്ട് ആറു മുതൽ ഒമ്പതു വരെയും, 3 ന് ചൊവാഴ്ച രാവിലെ 9 മുതൽ 12 വരെ ഐ.പി.സി സഭാഹാളിലും (Ipc Orlando, 11531 Winter Garden Vineland Rd, Orlando, FL 32836) തുടർന്ന് സംസ്കാര ശുശ്രൂഷ 1 മണിക്ക് വുഡ്ലോണ് സെമിത്തേരിയിൽ (Woodlawn Cemetery, 400 Woodlawn Cemetry Rd, Gotha, FL 34734)
നടത്തപ്പെടുന്നതുമാണ്. തൽസമയ പ്രക്ഷേപണം www.ipcorlando.org മുഖേന ഉണ്ടായിരിക്കും.

കല്ലിശ്ശേരി നൈപ്പള്ളിയുഴത്തിൽ കുടുംബാഗമാണ് പരേത. മക്കൾ: ഷാജി, ഷീബാ, ഷെപ്പേർഡ്. മരുമക്കൾ: ലില്ലി, അലക്സാണ്ടർ ജോർജ് (ഐ.പി.സി ഫാമിലി കോൺഫ്രൻസ് മുൻ സെക്രട്ടറി), ബീന. കൊച്ചുമക്കൾ: ജോയൽ, ഡാനിയേൽ, ജെരമിയ, ജെന്നിഫർ, ആരൺ.

 

Leave Comment