എസ്. സി. / എസ്. ടി. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിവിധ പിഎച്ച്. ഡി. പ്രോഗ്രാമുകളിലേക്ക് എസ്. ടി. /എസ്. ടി. വിഭാഗക്കാ‍‍ർക്കായി സംവരണം ചെയ്തിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. സംസ്കൃതം വേദാന്തം (ഒന്ന്), സംസ്കൃതം ജനറൽ (ഒന്ന്), ഇംഗ്ലീഷ് (ഒന്ന്), മ്യൂസിക് (ഒന്ന്), ഫിലോസഫി (മൂന്ന്), ഹിസ്റ്ററി (അഞ്ച്), ഹിന്ദി (ഒന്ന്), സംസ്കൃതം ന്യായം (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ. അവസാനതീയതി ഡിസംബർ 28. പ്രവേശനപരീക്ഷ ജനുവരി നാലിന് കാലടി മുഖ്യ ക്യാമ്പസിൽ നടക്കും. ഒക്ടോബർ 14ലെ വിജ്ഞാപനപ്രകാരം അപേക്ഷ സമർപ്പിച്ച് പ്രവേശന പരീക്ഷ എഴുതിയവർ വീണ്ടും അപേക്ഷിക്കുവാൻ യോഗ്യരല്ല. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

 

Leave Comment