ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ചാരിറ്റി ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു

Spread the love

ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ചാരിറ്റി ചാരിറ്റി ഫൗണ്ടേഷന്‍ സംഘടനയുടെ ഹോളിഡേ ആഘോഷങ്ങളില്‍ വച്ച് യുഎസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തിയും, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് തന്റെ പ്രസംഗത്തില്‍ ഇന്ത്യയിലും അമേരിക്കയിലുമുള്ള എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കുവേണ്ടിയായിരിക്കും ആദ്യമായി ഈ ഫണ്ട് വിനിയോഗിക്കുകയെന്നു പറഞ്ഞു. വിവിധ കോര്‍പറേഷനുകള്‍ ഇതിനായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിയറിംഗ് ഗ്രാജ്വേറ്റ് ചെയ്ത കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തിയും ഐഐടി കാണ്‍പൂര്‍ ഗ്രാജ്വേറ്റ് ആയ കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷും ഈ സംരംഭം തുടങ്ങിയതില്‍ സന്തോഷമുണ്ടെന്നും, വിവിധ കോര്‍പറേഷനുകളുടെ സഹായം അഭ്യര്‍ഥിക്കുന്നതായും, അനേകം എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ഈ ഫണ്ട് ഗുണം ചെയ്യുമെന്നും എ.എ.ഇ.ഐ.ഒയുടെ ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍മാരായ ഡോ. പ്രമോദ് വോറയും, പാന്‍ എന്‍ജിനീയറിംഗ് കോര്‍പറേഷന്‍ സി.ഇ.ഒ ഗുല്‍ഷാര്‍ സിംഗും അറിയിച്ചു.

എ.എ.ഇ.ഐ.ഒയും പാന്‍ ഐ.ഐ.ടിയും ചേര്‍ന്ന് നടത്തിയ ഈ ഹോളിഡേ പാര്‍ട്ടി ബിസിനസ് നെറ്റ് വര്‍ക്ക്, ടെക്‌നോളജി സെമിനാര്‍, എന്റര്‍ടൈന്‍മെന്റ്, ഡിന്നര്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരുന്നു. വിവിധ കമ്പനികളുടെ സി.ഇ.ഒമാരും, എക്‌സിക്യൂട്ടീവുമാരും, എന്‍ജിനീയര്‍മാരും ഹോളിഡേ ആഘോഷങ്ങളില്‍ പങ്കുകൊണ്ടു.

അടുത്ത വര്‍ഷത്തെ വെബിനാര്‍, ടെക്‌നോളജി സമ്മിറ്റ്, ആനുവല്‍ ഗാല എന്നിവയുട വിശദ വിവരങ്ങള്‍ രജീന്ദര്‍ സിംഗ് അംഗങ്ങളെ അറിയിച്ചു. വിവിധ കലാപരിപാടികള്‍ക്കും ഡിന്നറിനും ശേഷം ഹോളിഡേ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: WWW.AAEIOUSA.ORG സന്ദര്‍ശിക്കുക.

Author