ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ

ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ (കൃത്രിമ കാലുകൾ, വീൽചെയർ, മുച്ചക്ര സൈക്കിൾ, ശ്രവണ സഹായി, കലിപ്പെർ, ബ്ലൈൻഡ് സ്റ്റിക്ക്, എം.ആർ. കിറ്റ് (18 വയസിനു താഴെ ഉള്ളർവക്ക്), ക്രെച്ചസ് എന്നിവ സൗജന്യമായി ലഭ്യമാക്കുന്നതിനു വേണ്ടി അർഹരായവരെ കണ്ടെത്തുന്നതിന് നാലാഞ്ചിറ നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റലി ഏബിൾഡ് (NCSC), ALIMO ബാംഗ്ലൂർ, നാഷണൽ സർവീസ് സ്കീം എറണാകുളം, റോട്ടറി ക്ലബ് എറണാകുളം ജില്ല, BRC, Association for the Intellectual disabled തുടങ്ങിയവരുടെ സംയുക്ത സഹകരണത്തോടെ Assessment Camp ഡിസംബർ 27 മുതൽ 30 വരെ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഡിസംബർ 27 രാവിലെ 9.30 മുതൽ 3 മണി വരെ ഗവ. യു.പി.എസ് കൂത്താട്ടുകുളം, ഡിസംബർ 28 രാവിലെ 9.30 മുതൽ 3 മണി വരെ സാന്ത്വൻ സ്പെഷ്യൽ സ്കൂൾ കോതമംഗലം, ഡിസംബർ 29 രാവിലെ 9.30 മുതൽ 3 മണി വരെ സ്നേഹസദൻ കോളേജ് ഓഫ് സ്പെഷ്യൽ എഡ്യുക്കേഷൻ, അങ്കമാലി, ഡിസംബർ 30 രാവിലെ 9.30 മുതൽ 3 മണി വരെ ദയാസദൻ സ്പെഷ്യൽ സ്കൂൾ, ഉദയംപെരൂർ എന്നിവിടങ്ങളിൽ ക്യാമ്പ് നടക്കും. അർഹരായവരെ തെരെഞ്ഞെടുക്കുന്നതിനായി സർട്ടിഫിക്കറ്റുകൾ (കോപ്പി ഉൾപ്പെടെ) സഹിതം ക്യാമ്പിൽ ഏത്തേണ്ടതാണ്.40 ശതമാനമോ അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് (ബി.പി.എൽ കാർഡ്, അല്ലെങ്കിൽ മാസവരുമാനം 22500 രൂപയ്ക്ക് താഴെ ആണെന്ന് തെളിയിക്കുന്ന വരുമാന സർട്ടഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ നിന്നോ അല്ലെങ്കിൽ എം.പി/എം.എൽ.എ/കോർപ്പറേഷൻ കൗൺസിലർ/പഞ്ചായത്ത് അംഗം എന്നിവരിൽ ആരുടെയെങ്കിലും കത്ത് (ലെറ്റർ പാഡിൽ സീലോടുകൂടിയത് കൊണ്ടുവരണം). മേൽവിലാസം തെളിയിക്കുന്ന രേഖ (റേഷൻ കാർഡ്, വോട്ടർ ഐ.ഡി കാർഡ്/ ആധാർ കാർഡ്) 1 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം.

Leave Comment