ഓസ്റ്റിന്‍: ഡിസംബര്‍ 16ന് കാണാതായ ടെക്‌സസ് എ ആന്റ് എം വിദ്യാര്‍ത്ഥി. റ്റേനര്‍ ഹോങ്ങിന്റെ (22) മൃതദ്ദേഹം ഡിസംബര്‍ 23 ശനിയാഴ്ച ഓസ്റ്റിനില്‍ കണ്ടെത്തിയതായി കോളേജ് സ്‌റ്റേഷന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു.
റ്റേനറിനെ കാണാതായ ദിവസമാണ് ഗ്രാജുവേഷനില്‍ സാക്ഷികളാകേണ്ടിന് മാതാപിതാക്കളും കുടുംബാംഗങ്ങളും കോളേജ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. ഗ്രാജുവേഷന് മുമ്പ് എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കേണ്ടതിനുള്ള ക്രമീകരണവും ചെയ്തിരുന്നു. എന്നാല്‍ റ്റാനര്‍ ഭക്ഷണത്തിനെത്താതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. മൊബൈല്‍ ഫോണും ഓഫ് ചെയ്തിരുന്നു.
വെള്ളിയാഴ്ച കാണാതായതു മുതല്‍ പല സ്ഥലങ്ങളിലും റ്റാനറുടെ കാര്‍ വീഡിയോയില്‍ കണ്ടെത്തി. 2009 സില്‍വര്‍ ലക്‌സു കാറിലായിരുന്നു വിദ്യാര്‍ത്ഥിയെ അവസാനമായി കാണുന്നത്. കണ്ടെത്തുന്നതിന് ആംബര്‍ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ കാര്‍ കണ്ടെത്തിയത് പെനി ബെക്കര്‍ പാലത്തിന് സമീപമാണ്. അവിടെ തന്നെയായിരുന്നു റ്റാനറുടെ മൃതദ്ദേഹവും.
റ്റാനറുടെ തിരോധാനം അവിശ്വസീനയമാണെന്നാണ് അമ്മാവന്‍ പ്രതികരിച്ചത്. കുടുംബാംഗങ്ങളെ അറിയിക്കാതെ അവന്‍ ഒരിക്കലും പുറത്തുപോകാറില്ലെന്നും, ദൈവവിശ്വാസിയും, എല്ലാവരേയും സ്‌നേഹിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരണകാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. കണ്ടെത്തിയ മൃതശരീരം റ്റാനറുടേതാണെന്നും സ്ഥിരീകരിച്ചതായും പോലീസ് പറഞ്ഞു..