ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല – പരീക്ഷകൾ മാറ്റി

Spread the love

സംസ്കൃത സർവ്വകലാശാലയിൽ ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനികൾ,സംസ്കൃത സർവ്വകലാശാലഃ ഒന്നാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷ മാറ്റി,സംസ്കൃത സർവ്വകലാശാലഃ മൂന്നാം സെമസ്റ്റർ ബി. എ. പരീക്ഷകൾ മാറ്റി

1) സംസ്കൃത സർവ്വകലാശാലയിൽ ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനികൾ

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള സെൻട്രൽ ലൈബ്രറിയിൽ ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനികളുടെ ഒഴിവുകളിലേയ്ക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലൈബ്രറി സയൻസിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. 2020 മാർച്ച് 31 നോ അതിന് ശേഷമോ യോഗ്യത നേടിയവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. ആകെ ഒഴിവുകൾ – രണ്ട്. പ്രതിമാസം ഒൻപതിനായിരം രൂപ വേതനമായി ലഭിക്കും. ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2023 ജനുവരി നാല് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

2) സംസ്കൃത സർവ്വകലാശാലഃ ഒന്നാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷ മാറ്റി

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ 2023 ജനുവരി 11ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി. എഫ്. എ. പ്രാഥമിക സംസ്കൃതം (2020 സിലബസ്) പരീക്ഷ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പ്രാഥമിക സംസ്കൃതം( 2022 അഡ്മിഷൻ) പരീക്ഷ 2023ജനുവരി 11ന് നടക്കും.

3) സംസ്കൃത സർവ്വകലാശാലഃ മൂന്നാം സെമസ്റ്റർ ബി. എ. പരീക്ഷകൾ മാറ്റി

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ 2023 ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിൽ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി. എ. പരീക്ഷകൾ യഥാക്രമം ജനുവരി ഒൻപത്, പതിനൊന്ന്, പതിമൂന്ന് തീയതികളിലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075