വേൾഡ് മലയാളി കൗൺസിൽ യൂനിഫൈഡിന്റെ തൊപ്പിയിൽ ഒരു പൊൻ തൂവൽ കൂടി: ലണ്ടൻ, കാനഡ പ്രൊവിൻസ്

Spread the love

ന്യൂ ജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ യൂണിഫൈഡ് കാനഡയിലെ ലണ്ടൻ എന്ന സിറ്റിയിൽ പുതിയ പ്രോവിന്സിനു തുടക്കമിട്ടു. നെറ്റ്‌വർക്ക് കണ്ണികൾ വളർത്തുന്നതിന്റെ ഭാഗമായിട്ടാണ് ടോറോണ്ടോ പ്രോവിന്സിനു അടുത്ത് സഹകരിച്ചു പ്രവർത്തിക്കുവാൻ ലണ്ടനിൽ പ്രൊവിൻസ് ആരംഭിച്ചത്.

സൂം വഴിയും നേരിട്ടു കൂടിയും ഹൈബ്രിഡ് മീറ്റിംഗ് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ ശ്രീ. പി. സി. മാത്യു ഉൽഘാടനം ചെയ്തു. റീജിയൻ പ്രസിഡന്റ് എൽദോ പീറ്റർ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. ചെയർമാനായി സജു ജോർജ് തോമസിനെ

തിരഞ്ഞെടുത്തു. പ്രെസിഡന്റായി മോബിൻ പിലാൻ ചുമതല വഹിക്കും. മറ്റു ഭാരവാഹികൾ: വൈസ് ചെയർസ്: ജാബിൻ അഗസ്റ്റിൻ, നേഹ ഷാജി. വൈസ് പ്രെസിഡെന്റ്സ് ഗ്രീഷ്മ ഗോപാല കൃഷ്ണൻ, ലിജു ലാവ്‌ലിൻ, സ്നേഹ സൂര്യ, ജനറൽ സെക്രട്ടറി ഹൃദ്യ ശ്യാo, അസ്സോസിയേറ്റ് സെക്രട്ടറി: ജോയൽ ജോമി, ട്രീസറെർ സ്നേഹ ചന്ദ്രൻ, യൂത്ത് ഫോറം ചെയർ അജേഷ് നാടാർ, പബ്ലിക് റിലേഷൻ ഓഫീസർ: ശോഭ ഗോവിന്ദൻ, വിമൻസ് ഫോറം ചെയർ: ഷിൻസി സണ്ണി. അഡ്വൈസറി ചെയർമാനായി സോമൻ സഖറിയ പ്രവർത്തിക്കും.

അമേരിക്ക റീജിയൻ നേതാക്കളായ കുരിയൻ സഖറിയ, ഫിലിപ്പ് മാരേട്ട്, അലക്സാണ്ടർ യോഹന്നാൻ, ജെയ്സി ജോർജ്, ഡോക്ടർ താരാ ഷാജൻ, എലിസബത്ത് റെഡിയാർ, പ്രൊവിൻസു നേതാക്കളായ നോർത്ത് ജേർസി പ്രൊവിൻസ് ചെയർമാൻ സ്റ്റാൻലി തോമസ്, പ്രസിഡന്റ് പീറ്റർ മേനോൻ, ഗ്ലോബൽ ചെയർമാൻ ഡോക്ടർ രാജ് മോഹൻ പിള്ളൈ മുതലായവർ യോഗത്തിൽ പങ്കെടുത്തു പ്രസംഗിച്ചു. ഗ്ലോബൽ ചെയർമാൻ ഡോക്ടർ രാജ് മോഹൻ പിള്ള, നല്ല ഒരു യുവ നേതൃത്വത്തെ സംഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ റീജിയൻ പ്രെസിഡന്റിനേയും നേതാക്കളെയും അഭിനന്ദിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു. ടോറോണ്ടോ പ്രൊവിൻസ് പ്രസിഡന്റ് ബിജു തോമസ് ആശംസ അറിയിച്ചു. റീജിയൻ വൈസ് ചെയർമാൻ മാത്യു വന്ദനത്തു വയലിൽ, റീജിയൻ വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലൊപ്മെന്റ് ജോസ് ആറ്റുപുറം മുതലായവർ വിജയാശംസകൾ നേർന്നു.

ലണ്ടൻ പ്രൊവിൻസ് ചെയർമാൻ സാജു തോമസ് ജോർജ് സ്വാഗതവും അമേരിക്ക റീജിയൻ ട്രഷറാർ ഫിലിപ്പ് മാരേട്ട് നന്ദിയും പ്രകാശിപ്പിച്ചു.

Report :  P.C. Mathew

Author