പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ബേക്കൽ

Spread the love

കാസർഗോഡ്: ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ നഗരി പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി. സാധാരണയിൽ നിന്നും വ്യത്യസ്തമായി പുതുവർഷ രാവിൽ രാത്രി 12 മണി വരെ കലാപരിപാടികൾ നീളും. പ്രശസ്ത പിന്നണി ഗായകൻ വിധു പ്രതാപും ഗസൽ മാന്ത്രികൻ അലോഷിയും മറ്റു പ്രശസ്ത ഗായകരും അണി നിരക്കുന്ന സംഗീതരാവ് പുതുവർഷത്തെ പ്രതീക്ഷയോടെ വരവേൽക്കും. സിനിമാറ്റിക് അക്രോബാറ്റിക്, ഫയർ ഡാൻസുമായി നർത്തകരും രാവിനെ കൂടുതൽ വർണശബളമാക്കാനെത്തുന്നുണ്ട്. 12 മണിക്ക് വർണാഭമായ വെടിക്കെട്ടോടെ അന്നേ ദിവസത്തെ പരിപാടികൾ അവസാനിക്കും.

Author