പുതുവല്‍ര ദിവസം രമേശ് ചെന്നിത്തല ഹരിപ്പാട്ടെ ചെന്നാട്ട് ആദിവാസി കോളനിയിൽ

Spread the love

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇത്തവണയും പുതുവര്‍ഷം ആദിവാസി സമൂഹത്തോടൊപ്പം ജാനു വരി ഒന്നിന് സ്വന്തം മണ്ഡലമായ ഹരിപ്പാട്ടെ കുമാരപുരം പഞ്ചായത്തിലെ ചെന്നാട്ട് കോളനിയിൽ പുതുവത്രമാഘോഷിക്കും
. രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷനായിരുന്ന കാലത്ത് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും, ഉന്നമനത്തിനുമായി ആരംഭിച്ച ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായാണ് പരിപാടി അദ്ദേഹം ആരംഭിച്ചത്. പിന്നീട് ആഭ്യന്തര മന്ത്രിയായിരന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പുതുവര്‍ഷം ഇവര്‍ക്കൊപ്പമായിരുന്നു
ഈ വര്‍ഷവും ജനുവരി ഒന്ന് ഞായറാഴച രാവിലെ ഒൻപത് കോളനിയിലെത്തുന്ന അദ്ദേഹം അവിടുത്തെ ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കുകയും ഇവയെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഇവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം. . അവരോടൊപ്പം ഉച്ച ഭക്ഷണം കഴിക്കും. തുടര്‍ന്ന് നടക്കുന്ന ആദിവാസികളുടെ പരമ്പരാഗത കലാപരിപാടികളും വീക്ഷിച്ച ശേഷമായിരിക്കും രമേശ് ചെന്നിത്തല മടങ്ങുക
2 011 ൽ കെ കരുണാകരൻ്റെ മണ്ഡലമായിരുന്ന തൃശൂർ മാള – കുന്നത്തുകാട് കോളനി നിന്നാണു ഗാന്ധി ഗ്രാമം പദ്ധതിയുടെ തുടക്കം പിന്നീട്

2012 -ൽ പാലക്കാട് അട്ടപ്പാടി -അഗളി, പുതുർ, മുള്ളി കോളനി
2013 – ൽ പാലക്കാട് – അനാവായി ഊര് ആദിവാസി കോളനി
2014 ൽ കോട്ടയം – തലയോലപറമ്പ് എസ് സി കോളനി
2015 – ൽ വയനാട് ബത്തേരി പേരംപെറ്റ എസ് സി കോളനി
2016 ൽ കണ്ണൂർ – പാൽചുരം ആദിവാസി കോളനി
2017 – ൽ മലപ്പുറം വേങ്ങര ഗാന്ധിക്കുന്നു ആദിവാസി കോളനി
2018 – ൽ എർണാകുളം കോതമംഗലം കുട്ടമ്പുഴ കുഞ്ചിപ്പാറകുടി ആദിവാസി കോളനി
2019 ൽ കൊല്ലം പുനലൂർ ഉരുകുന്നു ‘ഇന്ദിരാഗാന്ധി ആദിവാസി കോളനി
2020 – ൽ ഇടുക്കി ഇടമലക്കുടി ആദിവാസി കോളനി
2021 – ൽ പത്തനംതിട്ട ഗവി ആദിവാസി കോളനി
2022 – തിരുവനന്തപുരം അമ്പൂരി പുരവിമല ആദിവാസി കോളനിയിലുമായിരുന്നു സന്ദർശനം
ഇവ കൂടാതെ
വിതുര നാലകത്തിൻകാല പട്ടികവർഗ്ഗ കോളനി
എർണാകുളം പള്ളിക്കര കുമാരപുരം കുന്നത്തു നാട് എസ്സി കോളനി
കൊല്ലം കുന്നത്തൂർ പോരുവഴി പഞ്ചായത്തിൽ കുറുംബകര കോളനി
എന്നീ കോളനികളും ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി രമേശ് ചെന്നിത്തല സന്ദർശിച്ചിട്ടുണ്ട്

Author