റോക്ക് ലാൻഡ് ഹോളി ഫാമിലി ചർച്ചിന്റെ ഫാമിലി നൈറ്റ് ജനുവരി ഏഴിന്‌

Spread the love

ന്യു യോർക്ക്: റോക്ക് ലാൻഡ് ഹോളി ഫാമിലി ചർച്ചിന്റെ ഈ വർഷത്തെ ക്രിസ്മസ് – ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായുള്ള ഫാമിലി നൈറ്റ് ജനുവരി 7 – നു 3 മണിക്ക് തീൽസിൽ (Thiells) ഫീൽഡ് സ്റ്റോൺ മിഡിൽ സ്‌കൂളിൽ വച്ചു ആഘോഷിക്കുന്നതാണ്. ഈ അവസരത്തിൽ എല്ലാ അഭ്യുദയകാംക്ഷികളെയും സദയം ക്ഷണിക്കുന്നു.

ഈ ആഘോഷത്തിന്റെ വിജയത്തിനായി വികാരി ഫാ. റാഫേൽ അമ്പാടന്റെ നേതൃത്വത്തിൽ ഒരു കോർ കമ്മിറ്റി പ്രവർത്തിക്കുന്നു. ട്രസ്റ്റിമാരായ സക്കറിയ വടക്കൻ, ജിബിൻ മാത്യു, ബീന പറമ്പിൽ, റാണി തോമസ് എന്നിവരും ജനറൽ കോ-ഓർഡിനേറ്റർ ആയി സജി മാത്യുവും, പ്രോഗ്രാം കോ-ഓർഡിനേറ്ററായി ഷൈൻ റോയ്, മഞ്ജു റെജു മാത്യു എന്നിവരും അടങ്ങിയതാണ് കമ്മിറ്റി.

ഇടവകയിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികലാണ് ഈ പ്രോഗ്രാമിന്റെ മുഖ്യ ആകർഷണം.

ഇടവേള ആസ്വാദ്യകരമാക്കുവാൻ സിബി ജോസഫിൻറെ നേതൃത്വത്തിൽ ഒരു Kahoot challenge നടത്തുന്നതാണ്.

ഈ ഇടവകയിൽ പുതുതായി ചേർന്ന അംഗങ്ങളെയും, ഇടവകയിൽ വിവാഹവാർഷികം ആഘോഷിക്കുന്ന ദമ്പതിമാരെയും ചടങ്ങിൽ അനുമോദിക്കുന്നതാണ്.

ഫാമിലി നൈറ്റിന്റെ വിജയത്തിനു ഇടവകയിലെ എല്ലാ അംഗങ്ങളുടെയും സാന്നിധ്യ സഹകരണങ്ങൾ ബഹുമാനപ്പെട്ട അച്ചനും, ട്രസ്റ്റിമാരും, കോ-ഓർഡിനേറ്റർമാരും അഭ്യർത്ഥിക്കുന്നു.

Author