ട്രഷറി ഡയറക്ടറേറ്റ് ഒമ്പതു മുതൽ പുതിയ മന്ദിരത്തിൽ

തൈക്കാട് കൃഷ്ണ ബിൽഡിംഗ്‌സിൽ പ്രവർത്തിച്ചു വന്നിരുന്ന ട്രഷറി ഡയറക്ടറേറ്റ് പട്ടത്തുള്ള പുതിയ മന്ദിരത്തിലേക്ക് മാറി ജനുവരി ഒമ്പതു മുതൽ പ്രവർത്തനമാരംഭിക്കും. ട്രഷറി ഡയറക്ടറേറ്റിലേക്കുള്ള കത്തുകൾ/ തപാലുകൾ ട്രഷറി ഡയറക്ടറേറ്റ്, മിൽമ ഭവനു സമീപം പട്ടം, പട്ടം പാലസ്.പി.ഒ, തിരുവനന്തപുരം – 695004 എന്ന മേൽ വിലാസത്തിൽ അയയ്ക്കണമെന്ന് ഡയറക്ടർ അറിയിച്ചു. ട്രഷറി ഡയറക്ടറേറ്റുമായി ബന്ധപ്പെടുവാനുള്ള ഫോൺ നമ്പരുകളിൽ യാതൊരു മാറ്റവും ഉണ്ടാകില്ല.

 

Leave Comment