നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: ഗായകൻ പി ജയചന്ദ്രന് നിയമസഭയുടെ ആദരം

അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രനെ കേരള നിയമസഭ ആദരിക്കും. മലയാള ചലച്ചിത്ര പിന്നണിഗാന ശാഖയ്ക്ക് നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് ആദരം. നാളെ (ജനുവരി 9) ന് വൈകുന്നേരം 7 മണിക്ക് മധുചന്ദ്രിക എന്ന പേരിൽ പി ജയചന്ദ്രന് ആദരമർപ്പിച്ചുള്ള സംഗീതനിശ നടക്കും. ഗായകരായ കല്ലറ ഗോപൻ, രാജലക്ഷ്മി, ചിത്ര അരുൺ, നിഷാദ് എന്നിവർ പങ്കെടുക്കും. പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കും.

 

Leave Comment