സെമിനാർ സംഘടിപ്പിക്കുന്നു

Spread the love

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജനുവരി 28 ന് ഓമനമൃഗപരിപാലനവും ജന്തുജന്യരോഗങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ ജനുവരി 27 ന് മുമ്പായി പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 04972-763473
ടെണ്ടർ ക്ഷണിച്ചു.
ഗവ:വി എച്ച് എസ് എസ് മേപ്പയ്യൂരിന് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ച രണ്ടു ലക്ഷം രൂപയ്ക്ക് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. നിരത ദ്രവ്യം 2000 / രൂപ ടെണ്ടര്‍ ഫീസ് 400 രൂപ ജിഎസ്ടി 48 രൂപ. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 28. അന്നേ ദിവസം 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 9400677669.
ജെൻ്റർ അവബോധ പരിപാടി കാണാൻ അവസരം
ജെന്റർ പാർക്കിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 21 ന് നടക്കുന്ന ലിംഗ സമത്വത്തെകുറിച്ചുളള അവന്റ് ഗ്രേഡ് 2 എന്ന ജെന്റർ അവബോധ പരിപാടികൾ കാണാൻ അവസരം. പരിപാടിയുടെ ഭാഗമായി മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ കോളേജുകളിൽ നിന്നും 150 ഓളം വിദ്യാർത്ഥികൾ ലിംഗ പദവിയും നേതൃത്വവും എന്ന വിഷയത്തിൽ വിത്യസ്ത കലാപരിപാടികൾ അവതരിപ്പിക്കും.
പരിപാടി നേരിൽ കാണാൻ താത്പര്യമുളളവർ ജെന്റർ പാർക്കിന്റെ വെളളിമാടുകുന്നുളള ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ജനുവരി 21ന് രാവിലെ 10.30 ന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 9846814689,90744447658.

Author