ദേശീയ ബാലികാ ദിനത്തില്‍ കുട്ടികള്‍ക്ക് പറയാനുള്ളത് മന്ത്രി കേട്ടു.
തിരുവനന്തപുരം: ഓരോ പെണ്‍കുഞ്ഞിന്റേയും നേട്ടങ്ങളെ, കഴിവുകളെ നമ്മള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പല കുട്ടികള്‍ക്ക് പലതരത്തിലുള്ള കഴിവുകളുണ്ടാകും. അത് കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും അനുമോദിക്കുകയും വേണം. എല്ലാ ദിവസവും കുഞ്ഞുങ്ങളുമായി സംസാരിക്കണം. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. ബാലികാ ദിനത്തില്‍ ഇതെല്ലാവരും
വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക, വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍, കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. ഗ്രീഷ്മ എന്നിവര്‍ പങ്കെടുത്തു.