സര്‍ക്കാരിന്‍റെത് സ്ത്രീവിരുദ്ധ ബജറ്റെന്ന് ദീപ്തിമേരി വര്‍ഗീസ്

Spread the love

സ്ത്രീവിരുദ്ധ ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മാധ്യമവിഭാഗം ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തിമേരി വര്‍ഗീസ്.

ആർത്തവ അവധിയും മെൻസ് ട്രൽ കപ്പ് വിതരണവും ഒക്കെ നല്ല കാര്യം തന്നെ.ആർത്തവകാലത്തിൽ
മാത്രം ഒതുക്കേണ്ടതല്ല സ്ത്രീയുടെ വൈകാരിക പ്രതിസന്ധികൾ .വീടിനുള്ളിലെ അരക്ഷിത സാഹചര്യങ്ങളെ പ്രതിരോധിക്കാൻ എന്തെങ്കിലും നിർദ്ദേശമോ

സാമ്പത്തിക സ്വാതന്ത്ര്യം നേടി അഭിമാനിയാകാൻ കൈത്താങ്ങോ നൽകുന്നുണ്ടോ ?
വൃദ്ധ സ്ത്രീകൾക്ക് സംരക്ഷണം,അമ്മമാരായ സ്ത്രീകൾക്ക് സാമ്പത്തികമായും വൈകാരികമായും സുരക്ഷിതത്വം,അപകടത്തിലും മറ്റുംമാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ പെൺകുഞ്ഞുങ്ങൾക്ക് സംരക്ഷണം തുടങ്ങിയവ നൽകാൻ പദ്ധതികള്‍ ബജറ്റിലില്ലെന്നും ദീപ്തിമേരി കുറ്റപ്പെടുത്തി. ഭയക്കാതെ സമാധാനത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കാനും പുതിയ നിയമ പരിരക്ഷകൾ ലഭ്യമാക്കാനുമുള്ള ക്രിയാത്മക നടപടികളാണ് കേരളീയ സ്ത്രീ സമൂഹം പ്രതീക്ഷിച്ചത്.

മെനസ്ട്രൽ കപ്പ് കുറച്ചുകൂടി വിശാലമായി ചിന്തിക്കേണ്ട വിഷയമാണ്.മെനസ്ട്രൽ കപ്പ് ഉപയോഗം ഒരു സ്ത്രീയുടെ ചോയ്സ് ആണ് .ഒരു ചെറിയ സാമ്പിൾ പരിശോധിച്ചാൽ പോലും മെനസ്ട്രൽ കപ്പ് ഇഷ്ടമില്ലാത്ത എത്രയോ പെൺകുട്ടികളെയും സ്ത്രീകളെയും കാണാൻ സാധിക്കും.ആർത്തവകാലത്തെ
പ്രതിരോധിക്കാനുളള സ്ത്രീയുടെ കംഫർട്ട് ഫീൽ മാനിക്കണം.പുരുഷ കേന്ദ്രീകൃത സമൂഹം കൽപ്പിക്കേണ്ടതല്ല സ്ത്രീയുടെ ആർത്തവ പ്രതിരോധ മാർഗവും രീതിയുമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
സര്‍ക്കാര്‍ വാഹനത്തിലെത്തി പൊതുനിരത്തില്‍ പോലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം അനുദിനം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ സ്ത്രീക്ക് സമൂഹത്തിന് ലഭിക്കേണ്ട സുരക്ഷ ഉറപ്പാക്കാന്‍ എന്തുപ്രഖ്യാപനമാണ് ബജറ്റിലുള്ളത്.വാളയാറിലും വണ്ടന്‍മേട്ടിലുമെല്ലാം നെടുവീര്‍പ്പുകള്‍ ഉയരുമ്പോള്‍ മെന്‍സ്ട്രല്‍ കപ്പുകളാണോ സ്ത്രീസുരക്ഷയ്ക്കുള്ള പരിഹാരം പൊതുഇടങ്ങളില്‍ സ്ത്രീ സൗഹൃദ ശൗചാലയങ്ങള്‍ പോലുമില്ലാത്ത നാടാണിത്. നവോത്ഥാന മതില്‍ നിര്‍മ്മിക്കാന്‍ കോടികള്‍ പൊടിച്ച് കെെകോര്‍ത്ത് പിടിച്ച പലരും ഇന്ന് സ്ത്രീപിഡനക്കേസില്‍ പ്രതികളാണെന്നും ദീപ്തിമേരി പറഞ്ഞു.

 

Author