ജയിൽ മോചിതനായ സിദ്ദിഖ് കാപ്പനു അഭിവാദ്യം അർപ്പിച്ചു ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ്

Spread the love

ഡാളസ് : 2020 ഒക്‌ടോബറിൽ ഉത്തർപ്രദേശ് സംസ്ഥാനത്തെ ഹിത്രാസ്സിൽ നാല് ഉയർന്ന ജാതിക്കാർ ബലാത്സംഗം ചെയ്തതായി ആരോപിച്ച് ഒരു ദളിത് യുവതി മരിച്ച സംഭവം റിപ്പോർട്ട് ചെയ്യുന്നതിന് പോകുമ്പോൽ അകാരണമായി അറസ്റ്റ് ചെയ്ത രണ്ടു വർഷത്തോളം ജയിലിലടച്ച കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ജയിൽ മോചിതനായതിൽ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് കമ്മറ്റി പ്രസിഡന്റ് സിജു വി ജോർജ് , അഡ്വൈസറി ബോർഡ് ചെയര്മാന് ബിജിലി ജോർജ് ആശ്വാസവും സംതൃപ്തിയും പ്രകടിപ്പിച്ചു.

ഈ കേസ് ഇന്ത്യയിൽ മാധ്യമ പ്രവർത്തകരുടെ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാനും അക്രമത്തിന് പ്രേരിപ്പിക്കാനും കാപ്പൻ ഗൂഢാലോചന നടത്തിയെന്ന് പോലീസ് ആരോപിച്ചു, അത് അദ്ദേഹം നിഷേധിച്ചു.

അന്ന് കാപ്പന്റെ കൂടെ കാറിലുണ്ടായിരുന്ന മൂന്ന് പേർകെതിരെ സമാനമായ കുറ്റം ചുമത്തിയിരുന്നു

കാപ്പന്റെ അറസ്റ്റിനെ പത്രസ്വാതന്ത്ര്യ പ്രവർത്തകർ അപലപിച്ചിരുന്നു , ഇന്ത്യ മാധ്യമപ്രവർത്തകർക്ക് കൂടുതൽ സുരക്ഷിതമല്ലെന്ന് ഭയപ്പെടുന്നു. കഴിഞ്ഞ വർഷം, റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് സമാഹരിച്ച 180 രാജ്യങ്ങളുടെ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സിൽ രാജ്യം എട്ട് സ്ഥാനങ്ങൾ താഴേക്ക് പോയി 150-ാം സ്ഥാനത്തെത്തി.

“മാധ്യമപ്രവർത്തകർക്കെതിരായ അക്രമം, രാഷ്ട്രീയ പക്ഷപാതപരമായ മാധ്യമങ്ങൾ, മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണം എന്നിവയെല്ലാം “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൽ” പത്രസ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്ന് തെളിയിക്കുന്നതായി ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് സെക്രട്ടറി സാം മാത്യു ഡയറക്ടർ ബോർഡ് അംഗം സണ്ണി മാളിയേക്കൽ എന്നിവർ അഭിപ്രായപ്പെട്ടു .

Author