എച്ച് പി ഒമെന്‍ പ്ലേഗ്രൗണ്ട് സ്റ്റോര്‍ തിരുവനന്തപുരത്ത് ആരംഭിച്ചു

തിരുവനന്തപുരം : സമഗ്രമായ ഗെയിമിംഗ് അനുഭവം നല്‍കുന്നതിനായി എച്ച് പി ഇന്ത്യ ഒമെന്‍ പ്ലേഗ്രൗണ്ട് സ്റ്റോറുകള്‍ അവതരിപ്പിച്ചു. കേരളത്തില്‍ തിരുവനന്തപുരത്താണ് ഒമെന്‍ പ്ലേഗ്രൗണ്ട് സ്റ്റോറാരംഭിച്ചത്. ഗെയിമര്‍മാര്‍ക്ക് സ്റ്റോറില്‍ നേരിട്ടെത്തി ഏറ്റവും പുതിയ ഗെയിമിങ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ഒമെന്‍ പ്ലേഗ്രൗണ്ടില്‍ എച്ച് പി ഗെയിമിംഗ് ഉപകരണങ്ങളും ഓമെന്‍, വിക്റ്റസ്, ഹൈപ്പര്‍ എക്‌സ് എന്നിവയും ഉപയോഗിക്കാന്‍ കഴിയും. മാത്രമല്ല

കളിക്കാര്‍ക്ക് കളിസ്ഥലങ്ങളില്‍ നിന്ന് ഏത് ഉപകരണവും തിരഞ്ഞെടുക്കാം. തിരുവനന്തപുരം ഉള്‍പ്പെടെ ഏഴു നഗരങ്ങളിലായി എച്ച്പിയുടെ എട്ടു പ്ലേ ഗ്രൗണ്ട് സ്റ്റോറുകളാണ് ആരംഭിച്ചത്.

സമീപ വര്‍ഷങ്ങളില്‍ ഗെയിമിംഗ് വ്യവസായത്തിന്റെ അതിവേഗം വളരുന്ന ഹബ്ബായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ഒമെന്‍ പ്ലേഗ്രൗണ്ട് സ്റ്റോറുകള്‍ ഗെയിമര്‍മാരുടെ ഗെയിമിംഗ് സാധ്യതകള്‍ കൂട്ടുമെന്നും ഈ സ്റ്റോറുകള്‍ നോണ്‍ – പിസി ഗെയിമര്‍മാര്‍ക്കും ഗുണം ചെയ്യുമെന്നും എച്ച്പി ഇന്ത്യ കണ്‍സ്യൂമര്‍ സെയില്‍സ് സീനിയര്‍ ഡയറക്ടര്‍ വിനീത് ഗെഹാനി പറഞ്ഞു. 2023-ല്‍ ഇന്ത്യയിലുടനീളം 40 ഒമെന്‍ പ്ലേ ഗ്രൗണ്ട് സ്റ്റോറുകള്‍ കൂടി ആരംഭിക്കാന്‍ എച്ച് പി പദ്ധതിയിടുന്നുണ്ട്.

Report :  Aishwarya

Leave Comment