ധനമന്ത്രി അവതരിപ്പിച്ചത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശം ബജറ്റ് – പ്രതിപക്ഷ നേതാവ്‌

അന്യായ നികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ 4 എം.എല്‍.എമാരുടെ സത്യഗ്രഹം.

തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശമായ ബജറ്റാണ് കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. മഹാമാരിയും മഹാപ്രളയവും ഉണ്ടാക്കിയ പ്രതിസന്ധിയില്‍ തളര്‍ന്നിരിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് മേല്‍ ഇടിത്തീ

പോലെ പെയ്തിറങ്ങിയിരിക്കുന്ന മറ്റൊരു മഹാദുരന്തമായി ബജറ്റ് മാറിയിരിക്കുകയാണ്. 4000 കോടിയുടെ അധിക ബാധ്യതയാണ് ജനങ്ങള്‍ക്ക് മേല്‍ കെട്ടിവച്ചിരിക്കുന്നത്. അശാസ്ത്രീയമായ നികുതി നിര്‍ദ്ദേശങ്ങള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ താളം തെറ്റിക്കുകയും ജനജീവിതത്തെ ഗൗരവമായി ബാധിക്കുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

അന്യായമായ നികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എമാരായ ഷാഫി പറമ്പില്‍, ഡോ. മാത്യുകുഴല്‍നാടന്‍, നജീബ് കാന്തപുരം, സി.ആര്‍ മഹേഷ് എന്നിവര്‍ സഭാകവാടത്തിന് മുന്നില്‍ സത്യഗ്രഹ സമരം ആരംഭിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് നിയമസഭയെ അറിയിച്ചു

Leave Comment