മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂൾ വാർഷികദിനം – ഇല്യൂഷ്യ 2023 ആഘോഷിച്ചു

തൃശൂർ : മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂളിൻറെ വാർഷിക ദിനം ഇലൂഷ്യ 2023 വിപുലമായ പരിപാടികളോടെ മിയ കൺവെൻഷൻ സെൻ്ററിൽ വച്ച് ആഘോഷിച്ചു. സ്കൂൾ ലീഡർ മിസ്സ് അസിൻ ദിൽ റൂപ സ്വാഗതം ആശംസിച്ച ചടങ്ങിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ എംഡിയും സി.ഇ.ഒ യുമായ ശ്രീ വി. പി . നന്ദകുമാർ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം തൃശൂർ സബ് കളക്ടർ ശ്രീ ജയകൃഷ്ണൻ ഐ.എ.എസ് നിർവഹിച്ചു. മണപ്പുറം സി.ഇ.ഒ ശ്രീ ജോർജ്. ഡി .ദാസ് വാർഷികദിന സന്ദേശം കൈമാറി. മണപ്പുറം സ്കൂൾ ഡയറക്ടർ ശ്രീ. ഡോ. ഷാജി മാത്യു മുഖ്യപ്രഭാഷണം നടത്തി. മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷിനിത വി ഡി, വാർഡ് മെമ്പർ ശ്രീമതി സിജി സുരേഷ്, മുൻ വലപ്പാട് Logo.png

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഇ. കെ. തോമസ് മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് ശ്രീ രാജേഷ് വേളേക്കാട്ട് എന്നിവർ പരിപാടിയിൽ ആശംസ അറിയിച്ചു. പ്രിൻസിപ്പാൾ ശ്രീമതി മിന്ടു .പി .മാത്യു 2022 – 23 വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അധ്യയന വർഷത്തിലെ കലാ -കായിക- പഠന മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് പുരസ്കാര വിതരണം നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി ജിഷ. കെ ആർ നന്ദി പ്രകാശിപ്പിച്ചു. സ്കൂൾ പി ആർ ഓ കാൻഡി ആൻറണി തോമസ് എഴുതി സംവിധാനം ചെയ്ത നൃത്ത നാടക സമുച്ചയം ആയിരുന്നു ഇല്ലുഷ്യ. ഒരു നാലാം ക്ലാസ് വിദ്യാർത്ഥി ഏലിയനെ കണ്ടുമുട്ടുന്നതും അതിനുശേഷം അവർ പോകുന്ന സ്ഥലങ്ങളുമായിരുന്നു ചിത്രീകരിച്ചത്. വ്യത്യസ്ത നിറങ്ങളാൽ സമ്പന്നമായ വസ്ത്രധാരണങ്ങൾ കൊണ്ടും ചടുലവും താളത് മകവുമായ ചുവടുകൾ കൊണ്ടും കുട്ടികളുടെ കലാപരിപാടികൾ കാണികളുടെ മനസ്സിൽ ഇടം നേടി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഡാൻസും മാസ്റ്റർ ശിവ ദേവിന്റെ വാട്ടർ ഡ്രംസ്സും പരിപാടിയുടെ മാറ്റ് കൂട്ടി.

Report :  Ajith V Raveendran

Leave Comment