ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം വ്യാകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മേൽപ്പുത്തൂർ നാരായണ ഭട്ടതിരി സ്മാരക ദേശീയ ത്രിദിന ശാസ്ത്ര സദസ് കാലടി മുഖ്യക്യാമ്പസിൽ ഇന്ന് (28.02.2023) ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പ്രൊഫ. കൃഷ്ണകുമാർ ശാസ്ത്രസദസ് ഉദ്ഘാടനം ചെയ്യും. സംസ്കൃതം വ്യാകരണം വിഭാഗം ഡീൻ പ്രൊഫ. പി. നാരായണൻ നമ്പൂതിരി മേൽപ്പുത്തൂർ നാരായണ ഭട്ടതിരി അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും. സംസ്കൃതം വ്യാകരണ വിഭാഗം മേധാവി ഡോ. കെ. യമുന അധ്യക്ഷയായിരിക്കും. ദേശീയ ശാസ്ത്ര സദസ്സ് മാർച്ച് രണ്ടിന് സമാപിക്കും.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം. 9447123075
Leave Comment