38- മത് പിസിഎന്‍എകെ 40 അംഗ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും – രാജന്‍ ആര്യപ്പള്ളി

അറ്റ്‌ലാന്റ: 2023 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ ലങ്കാസ്റ്റര്‍ കൗണ്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പെന്‍സില്‍വേനിയയില്‍ വെച്ച് നടക്കുന്ന 38-ാമത് നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്ത് കോണ്‍ഫറന്‍സില്‍ അമേരിക്കയിലേയും, കാനഡയിലേയും വിവിധ പട്ടണങ്ങളിലുള്ള 40 പേരെ ഉള്‍ക്കോള്‍ച്ചുകൊണ്ടുള്ള ഗായക സംഘം ഗാനശുശ്രൂഷ നിര്‍വ്വഹിക്കും.

ജോഷിന്‍ ഡാനിയേല്‍ (നാഷണല്‍ മ്യൂസിക്ക് കോര്‍ഡിനേറ്റര്‍), ജീജൊ മാത്യു , ജേക്കബ് മാത്യു (ലോക്കല്‍ മ്യൂസിക് കോര്‍ഡിനേറ്റേഴ്‌സ്) എന്നിവര്‍ ഗായക സംഘത്തിന് നേതൃത്വം നല്‍കും. പി.സി.എന്‍.എ.കെ 2023 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ റോബി മാത്യു (കണ്‍വീനര്‍), ബ്രദര്‍ സാമുവേല്‍ യോഹന്നാന്‍ (സെക്രട്ടറി), ബ്രദര്‍ വില്‍സന്‍ തരകന്‍ (ട്രഷറര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സോഫി വര്‍ഗീസ് (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം നിലവിലുള്ള നാഷണല്‍, ലോക്കല്‍ കമ്മിറ്റികള്‍ 2023 ലെ കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്നു.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളി, നാഷണല്‍ മീഡിയാ കോര്‍ഡിനേറ്റര്‍.

Leave Comment