ഇംഗ്ലീഷ് കവിതാസമാഹാരം ‘ദി നോര്‍ഡ്’ പ്രകാശനം ചെയ്തു

കൊച്ചി: ബാങ്ക് ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ നീതു മോഹന്‍ രചിച്ച ‘ദി നോര്‍ഡ്’ എന്ന ഇംഗ്ലീഷ് കവിതാസമാഹാരം ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യർക്കു നൽകി പ്രകാശനം ചെയ്തു. ജീവിതത്തില്‍ നാം കൈവരിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ഉപബോധധാരണകളെ കുറിച്ചാണ് ‘ദി നോര്‍ഡ്’ ചര്‍ച്ച ചെയ്യുന്നത്. ജീവിതലക്ഷ്യങ്ങളാണ് നമ്മുടെ പാത തീരുമാനിക്കുന്നതും നമ്മെ മുന്നോട്ടു നയിക്കുന്നതും. സ്വപ്നങ്ങളിലേക്കുള്ള യാത്രയ്ക്ക് വായനക്കാരെ പ്രചോദിപ്പിക്കുകയാണ് നോർഡ് ചെയ്യുന്നത്. ഫെയ്‌സ്ബുക്കിന്റെ സര്‍ട്ടിഫിക്കറ്റ് നേടിയ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അസോസ്സിയേറ്റ് കൂടിയാണ് ഫെഡറല്‍ ബാങ്കിലെ സീനിയര്‍ മാനേജറായ നീതു മോഹന്‍.

ഫോട്ടോ കാപ്ഷന്‍

ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജറും എഴുത്തുകാരിയുമായ നീതു മോഹന്‍ രചിച്ച ‘ദി നോര്‍ഡ്’ എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ പ്രകാശനകർമം ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യർക്കു നൽകി നിർവഹിക്കുന്നു.

Report : Anju V Nair

Leave Comment