നോർത്തേൺ വിർജീനിയ സെൻറ് ജൂഡ് സിറോ മലബാർ ദേവാലയ പുനർ നിർമാണവും കൂദാശാ കർമ്മവും കൊണ്ടാടി

Spread the love

നോർത്തേൺ വിർജീനിയ: സെൻറ് ജൂഡ് സിറോ മലബാർ ദേവാലയ പുനർ നിർമാണവും കൂദാശാ കർമ്മവും ആഘോഷപൂർവം കൊണ്ടാടി. നോർത്തേൺ വിർജീനിയയിലെ സെൻറ് ജൂഡ് സിറോ മലബാർ ഇടവകദേവാലയത്തിൻറെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പുനർപ്രതിഷ്ഠ കർമങ്ങൾ ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്‌ നിർവഹിച്ചു.

രൂപതയുടെ ബിഷപ്പ് ആയി അവരോധിക്കപ്പെട്ട ശേഷം ആദ്യമായി ഇടവകയിൽ എത്തിയ പിതാവിനെ ഇടവകാംഗങ്ങൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ എതിരേറ്റു. നൈറ്സ് ഓഫ്
കൊളംബസ് ഓണർ ഗാർഡ് കാർമ്മികരെയും ശുശ്രൂഷകരെയും അൾത്താരയിലേക്കു ആനയിച്ചു.

2023 ഫെബ്രുവരി 25 ആം തീയതി ഉച്ചക്കുശേഷം 3 മണിക്കു ആരംഭിച്ച വിശുദ്ധ കുർബാനക്ക് പ്രാരംഭം ആയി, ഏഴ് തിരിയിട്ട നിലവിളക്കിൽ വിശ്വാസ സമൂഹത്തിലെ വിവിധ തലങ്ങളെ പ്രതിനിധാനം ചെയ്തു കൊണ്ട്
ബിഷപ് ജോയി ആലപ്പാട്ട്‌, ഫാദർ.ജസ്റ്റിൻ പുതുശ്ശേരി, ജെ ജോസഫ്, സജിത്ത് തോപ്പിൽ, ആൻഡ്രൂ ജോജോ, സിസ്റ്റേഴ്സ്, ജെറീഷ്-ദീപ്‌തി, ബാബു, വാൾട്ടർ എന്നിവർ ദീപം തെളിച്ചു. ആഘോഷപൂർവ്വമായ
വിശുദ്ധ കുർബാനയിലും തിരുക്കര്മങ്ങളിലും ബിഷപ്പിനൊപ്പം രൂപത ചാൻസലർ ഫാദർ.ജോർജ് ദാനവേലിലും ഇടവക വികാരി ഫാദർ.നിക്കോളാസ് തലക്കോട്ടൂരും വൈദികരായ ജസ്റ്റിൻ പുതുശ്ശേരി,വിൽസൻ ആൻ്റണി, റോയി മൂലേച്ചാലിൽ, മൈക്കിൾ ഇടത്തിച്ചിറ, ജോസഫ് അലക്സ് , സിമ്മി തോമസ് വർഗീസ്, ജോൺസൻ സി എം ഐ, ജെയിംസ്
ജോസഫ്, ബെന്നി ജോസ് എന്നിവർ പുതിയ അൾത്താരയിൽ പ്രഥമ വിശുദ്ധ ബലി അർപ്പിച്ചു. മുതിർന്ന തലമുറയിൽപെട്ട ജോർജ്കുട്ടി മണലേലും, ഇളം തലമുറയിൽ പെട്ട ആനി തെരേസ ജോർജും ആണ് ബൈബിൾ വായനകൾ നടത്തിയത്. അലക്സ് ജേക്കബ്, മെർലിൻ തോമസ്, മിഷേൽ പോത്തൻഎന്നിവർ ചേർന്ന് നയിച്ച ക്വയർ സംഘം ആലപിച്ച ഗാനങ്ങൾ വിശുദ്ധ കുർബാനയെ മനോഹരമാക്കി.

Picture3

ദേവാലയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ഫാദർ.നിക്കോളാസ് തലക്കോട്ടൂരും ട്രസ്റ്റി മാർ ആയ ഷാജു ജോസഫ് , സജിത്ത് തോപ്പിൽ , ഷേർലി പുളിക്കൻ , സ്‌റ്റെഫൻ ആന്റണി എന്നിവർ ആണ് നേതൃത്വം നൽകിയത്. ഒരേസമയം 400 പേർക്ക് ഇരിക്കുവാൻ പറ്റുന്ന തരത്തിൽ ദേവാലയത്തിനു വലുപ്പം കൂട്ടുകയും അൾത്താര മനോഹരമായി

പുനർനിർമ്മിക്കുകയും ചെയ്യുക വഴി സുന്ദരമായ ഒരു ആരാധനാലയം എന്ന ഇടവകാംഗങ്ങളുടെ ചിരകാല സ്വപ്നം പൂവണിയുകയായിരുന്നു.കേരളത്തിലെ തൃശൂർ മാളയിലുള്ള നോബിൾ വുഡ് വർക്‌സ് നിർമ്മിച്ച പുതിയ അൾത്താര അമേരിക്ക യിലെ വിർജിനിയയിലേക്കു ഷിപ്പ് ചെയ്യുകയായിരുന്നു. ഷാജു ജോസഫ് ആണ് പുതിയ സാംഗ്‌ക്
ച്വറിയുടെയും അൾത്താരയു ടെയും ഡിസൈൻ നടത്തിയത്.

അദ്ദേഹത്തോടൊപ്പം സജിത് തോപ്പിൽ, രാജേഷ് ജോയി, പ്രീണ റോബർട്ട് , ആഷ്‌ലി മണലേൽ,സുനു ബൈജു എന്നിവർ അംഗങ്ങൾ ആയ ഇന്റീരിയർ ഡിസൈൻ ടീം പ്രവർത്തിച്ചിരുന്നു.

പുനഃ പ്രതിഷ്ടക്കായി ദേവാലയം മനോഹരമായി അലങ്കരിച്ചത് ഇടവകയിലെ വിമൻസ് ഗ്രൂപ്പ് ആയ ‘വിങ്‌സ്’ ൻറെ അംഗങ്ങൾ ആയഷേർലി പുളിക്കൻ, ബ്ലെസി സെബാസ്റ്റ്യൻ, സ്മിത രാജു, മരിലിൻ ജെയ്സൺ, ജോസി ചെറിയാൻ, ജ്യോതി വർഗീസ്,സിജി, ചിഞ്ചു ബിനോച്ചൻ , റീത്ത ഷാജു , ജെനി സത്യൻ , ജെൻസി, റോസ്‌ലിൻ ടോമി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു.

ദേവാലയ പുനഃ പ്രതിഷ്ടക്കും ലഘുഭക്ഷണത്തിനുശേഷം യങ് അഡൾട് ഗ്രൂപ്പ്ൻറെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച സാംസ്കാരിക പരിപാടികൾ
വിങ്‌സ് പ്രസിഡണ്ട് ഷേർളി വടക്കൂട്ടി ൻറെ നേതൃത്വത്തിൽ ആണ്സംഘടിപ്പിക്കപ്പെട്ടത്. ഇടവകയിലെ ചെണ്ടമേളം കലാകാരന്മാർ നയിച്വാദ്യമേളം മലയാളക്കരയുടെ ഓർമകൾ ഉണർത്തി. ‘പാലപ്പള്ളി തിരുപ്പള്ളി’എന്ന പ്രശസ്ത ഗാനം ചെണ്ട ഗിത്താർ ഫ്യൂഷൻ ആയി സിബി പോത്തൻ
നയിച്ച ടീം അവതരിപ്പിച്ചത് അതിമനോഹരമായിരുന്നു. സോനാ ടോമിയുംഅലൻ സാജു വും എംസി മാരായ പരിപാടിയിൽ, ആൺകുട്ടകളുടെ ഗ്രൂപ്പ്ഡാൻസ്, പെൺകുട്ടികളുടെ മാർഗം കളി, വിമൻസ് ഗ്രൂപ്പിൻറെ ഡാൻസ്എന്നിവ ഉണ്ടായിരുന്നു.

2000 – 2005 കാലഘട്ടത്തിൽ ഒരു പ്രാർത്ഥനാ കൂട്ടായ്മയായി തുടക്കം കുറിച്ച നോർത്തേൺ വിർജീനിയ കത്തോലിക്കാ സമൂഹം സെൻറ് ജൂഡ് സിറോ മലബാർ ഇടവക ആയി വളർന്ന ചരിത്രം ഒരു വീഡിയോ ആയി പ്രദർശിപ്പിച്ചു. ജെസ്‌ലിൻ ജോമി, സുനു ബൈജു, ആഷ്‌ലി മണലേൽഎന്നവരാണ് ഈ വീഡിയോ നിർമ്മിച്ചത് . ട്രസ്റ്റിമാർ അതിഥികളെ സ്വാഗതം ചെയ്ത പരിപാടിയിൽ ബിഷപ്പ് മാർ ജോയി ആലപ്പാട്ട്‌ , ഫാദർ റോബർട്ട് വാഗനെർ, ഫാദർ.ജസ്റ്റിൻ പുതുശ്ശേരി എന്നിവർ സന്ദേശങ്ങൾ നൽകി. പാരിഷ് കൗൺസിൽ അംഗങ്ങളും ഇടവക
ജനങ്ങളും ഒരുമനസ്സോടെ പ്രവർത്തി ച്ചതിൻറെ ഫലമാണ് ഇടവക ദേവാലയം ഇത്ര സുന്ദരമായി പുനർനിർമിക്കാൻ കഴിഞ്ഞത് എന്ന് ഇടവകവികാരി ഫാദർ നിക്കോളാസ് തലക്കോട്ടൂർ തൻ്റെ നന്ദി പ്രകാശനത്തിൽ പ്രത്യേകം അനുസ്മരിച്ചു.

റോണി തോമസ്, സെർജിൻ ജോൺ , മാത്യൂസ് മാത്യൂസ് എന്നവരുടെ നേതൃത്വത്തിലുള്ള ഫുഡ് കമ്മിറ്റി ആണ് ആഘോഷ ദിവസത്തെ ഭക്ഷണ കാര്യങ്ങളുടെ ചുമതല വഹിച്ചത്. നൈറ്റ്‌സ് ഓഫ് കൊളംബസ്സ് , വിങ്‌സ്, പി സി അംഗങ്ങൾ, മറ്റു ഇടവക അംഗങ്ങൾ എന്നിവരുടെഏകോപിച്ചുള്ള പ്രവർത്തനങ്ങൾ വളരെ അനായാസമായി ഇക്കാ ര്യങ്ങൾ നടത്തുവാൻ സഹായിച്ചു. വൈകിട്ട് 8 മണിയോടെ പരിപാടികൾ പര്യവസാനിച്ചു.

Author