സംസ്കാര സാഹിതി നൂറ് കേന്ദ്രങ്ങളില്‍ വെെക്കം സത്യാഗ്രഹ സമര സ്മൃതിസദസ്സുകള്‍ സംഘടിപ്പിക്കും

Spread the love

വെെക്കം സത്യാഗ്രഹത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നൂറ് കേന്ദ്രങ്ങളില്‍ വെെക്കം സത്യാഗ്രഹ സമര സ്മൃതിസദസ്സുകള്‍ സംഘടിപ്പിക്കാന്‍ സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.സമ്മേളനം കെപിസിസി സംഘടനാ ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ചരിത്ര ചിത്രരചന,തെരുവോര ചരിത്ര പ്രശ്നോത്തരി,സാംസ്കാരികോത്സവം,നാടകാവതരണം തുടങ്ങി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് സംസ്ഥാന കമ്മിറ്റി രൂപം നല്‍കി.സത്യാഗ്രഹ സമര സ്മൃതിസദസ്സുകളുടെ ഉദ്ഘാടനം 26ന് കൊല്ലം പരമനയില്‍ നടക്കും.സത്യാഗ്രഹ സമരസേനാനികളുടെ സ്മൃതി മണ്ഡപത്തോട് അനുബന്ധിച്ച് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍,ജനറല്‍ കണ്‍വീനര്‍ എല്‍.വി.പ്രദീപ് കുമാര്‍, എംആര്‍ തമ്പാന്‍,എ.കെ.ഷിബു,കെ.എം ഉണ്ണികൃഷ്ണന്‍,അനിവര്‍ഗീസ്,പ്രദീപ് പയ്യന്നൂര്‍,വി.ആര്‍.പ്രതാപന്‍,കെ.ആര്‍.ജി ഉണ്ണിത്താന്‍ തുടങ്ങിയവര്‍ സംസാരിച്ചു.