കണ്ണൂർ ജില്ലയിൽ തുറമുഖ/ഹൈഡ്രോഗ്രോഫിക്ക് സർവ്വേ വിംഗ് വകുപ്പിൽ സീമാൻ തസ്തികയുടെ (328/19) തെരഞ്ഞെടുപ്പിനായി ജനുവരി 31ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി ഏപ്രിൽ 3, 4, 5 തീയതികളിലായി കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസിൽ രാവിലെ എട്ട് മണിക്ക് ശാരീരിക അളവെടുപ്പ് നടത്തും. ഉദ്യോഗാർഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കണം. മറ്റ് നിർദ്ദേശങ്ങൾ, സമ്മതപത്രം എന്നിവ വെബ്സൈറ്റിലെ ഡൗൺലോഡ്സ് ലിങ്കിൽ ലഭിക്കും. സമ്മതപത്രം നിർബന്ധമായും പ്രൊഫൈലിൽ അപ്ലോഡ് ചെയ്ത ശേഷം കൈവശം കരുതണം.