കൊച്ചി: ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെലും ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കും (ഐപിപിബി) ചേര്‍ന്ന് വാട്സാപ്പ് ബാങ്കിംഗ് സേവനങ്ങള്‍ ആരംഭിച്ചു. ഐപിപിബി ഉപഭോക്താക്കള്‍ക്ക് ഇനി മൊബൈല്‍ ഫോണില്‍ വാട്‌സാപ്പിലൂടെ പണമിടപാടുകള്‍ നടത്താം. വോയ്സ്, എസ്എംഎസ്, വാട്ട്സ്ആപ്പ് ചാനലുകളിലൂടെ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്താന്‍ ബ്രാന്‍ഡുകളെ സഹായിക്കുന്ന എയര്‍ടെലിന്റെ ക്ലൗഡ് കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോമായ എയര്‍ടെല്‍ ഐക്യു മുഖേനയാണ് വാട്ട്സ്ആപ്പ് ഇടപാടുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നത്. വാട്‌സാപ്പിനു വേണ്ടി ബിസിനസ് സര്‍വീസ് പ്രൊവൈഡര്‍ ആയി പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ ടെലികോം കമ്പനിയാണ് എയര്‍ടെല്‍. വാതില്‍പ്പടി സേവനം, തൊട്ടടുത്ത പോസ്റ്റ് ഓഫീസ് കണ്ടെത്തല്‍ തുടങ്ങി ഒട്ടേറെ ബാങ്കിംഗ് സേവനങ്ങള്‍ ഇതു വഴി ലഭ്യമാകും.
Report : Rita