അന്തിക്കാട്ടെ നവീകരിച്ച ആയുർവ്വേദ ആശുപത്രി നാടിന് സമർപ്പിച്ചു

Spread the love

രണ്ടാം സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നവീകരിച്ച അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ ആയുർവ്വേദ ആശുപത്രി ജില്ലാ പഞ്ചായത്ത് മെമ്പർ വി എൻ സുർജിത്ത് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു.

ജില്ലാ പഞ്ചായത്തിൻ്റെ 20 ലക്ഷം ഉപയോഗിച്ച് ഉയർന്ന സജ്ജീകരണങ്ങളോടെയാണ് നവീകരണം. പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശിധരൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജിത്ത് പി എസ്, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *