ഓൺലൈൻ സേവനം നൽകാൻ താത്പര്യപത്രം ക്ഷണിച്ചു

Spread the love

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് പദ്ധതിയിൽ അംശദായം ഓൺലൈനായി ഒടുക്കുന്നതിനുള്ള സേവനം പ്രദാനം ചെയ്യാൻ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ദേശസാൽകൃത, പൊതുമേഖലാ, സ്വകാര്യ/സഹകരണ മേഖലാ ബാങ്കുകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു.

സമഗ്രമായ പ്രൊപ്പോസൽ അടങ്ങിയ താത്പര്യപത്രം മെയ് 15ന് മുമ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡ് എന്ന വിലാസത്തിലോ unorganisedwssb@gmail.com എന്ന മെയിലിലോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2464240.

Author

Leave a Reply

Your email address will not be published. Required fields are marked *