കറക്ഷണൽ ഫെസിലിറ്റിയിൽ നിന്നും ഡമ്പ്സ്റ്ററിൽ രക്ഷപ്പെട്ട തടവുകാരന്റെ മൃതദേഹം നദിയിൽ – പി പി ചെറിയാൻ

Spread the love

ഒഹായോ : ഒഹായോയിലെ കറക്ഷണൽ ഫെസിലിറ്റിയിൽ നിന്നും ഡമ്പ്സ്റ്ററിൽ രക്ഷപെട്ട രണ്ട് തടവുകാരിലൊരാളുടെ മൃതദേഹം ഞായറാഴ്ച ഒഹായോ നദിയിൽ നിന്ന് വീണ്ടെടുത്തു.മറ്റൊരു തടവുകാരനെ ബുധനാഴ്ച കെന്റക്കിയിൽ നിന്നും പോലീസ് പിടികൂടി യിരുന്നു

ഇതോടെ ഒഹായോയിൽ നിന്ന് രക്ഷപ്പെട്ട രണ്ട് അന്തേവാസികൾക്കായുള്ള അന്വേഷണം അവസാനിച്ചു,പ്രതികൾ രക്ഷപെട്ടതി ക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം തുടരുന്നതിനാൽ ഒരു മേജറും മൂന്ന് തിരുത്തൽ ഉദ്യോഗസ്ഥരും ശമ്പളത്തോടുകൂടിയ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിച്ചു.

ഒഹായോ ഡിപ്പാർട്ട്‌മെന്റ് ഓഫ് റീഹാബിലിറ്റേഷൻ ആന്റ് കറക്ഷൻ അനുസരിച്ച്, 47 കാരനായ ജെയിംസ് ലീയും 50 കാരനായ ബ്രാഡ്‌ലി ഗില്ലെസ്‌പിയും ചൊവ്വാഴ്ച ലിമയിലെ അലൻ/ഓക്ക്‌വുഡ് കറക്ഷണൽ സ്ഥാപനത്തിൽ നിന്ന് “ഒരു ( ഡമ്പ്സ്റ്റർ )കുപ്പത്തൊട്ടിയിൽ ഒളിച്ചാണ് രക്ഷപ്പെട്ടതു. 2016ലെ ഇരട്ടക്കൊലപാതക കേസിലാണ് ഗില്ലസ്പി ശിക്ഷിക്കപ്പെട്ടത്. പിടിക്കപ്പെടുന്നതിന് മുമ്പ്, ലീ അലൻ, ഓഗ്ലൈസ് കൗണ്ടികളിൽ അതിക്രമിച്ച് കടക്കുന്നതിനും കവർച്ച നടത്തുന്നതിനും ശ്രമിച്ചിരുന്നു .
ചൊവ്വാഴ്ച രാവിലെ തടവുകാരെ എണ്ണിക്കഴിഞ്ഞാണ് ലീയെ കാണാതായതായി ആദ്യം കണ്ടെത്തിയത്. ഗില്ലെസ്പിയും ഒളിവിലാണെന്ന് അടിയന്തര കണക്കെടുപ്പിൽ കണ്ടെത്തി.

ബുധനാഴ്ച പുലർച്ചെ 3:16 ന്, കെന്റക്കിയിലെ ഹെൻഡേഴ്‌സണിലെ ഒരു ട്രാഫിക് സ്റ്റോപ്പിൽ മോഷ്ടിച്ച കാറിൽ യാത്ര ചെയ്യുകയായിരുന്ന ലീയെ അധികാരികൾ പിടികൂടി, പക്ഷേ ഗില്ലെസ്പി എന്ന കൊലയാളി ഒളിവിലായിരുന്നു.
ഞായറാഴ്ച വൈകുന്നേരം ഒരു വാർത്താ സമ്മേളനത്തിൽ, ഹെൻഡേഴ്‌സൺ പോലീസ് മേധാവി സീൻ മക്കിന്നി, ഗില്ലസ്പിയുടെ മൃതദേഹം ഒഹായോ നദിയിൽ പൊങ്ങിക്കിടക്കുന്നതായി അറിയിച്ചു.ഞങ്ങളുടെ അഞ്ച് ദിവസത്തെ വേട്ടയാടൽ അവസാനിച്ചതായി ഞാൻ വിശ്വസിക്കുന്നു,” മക്കിന്നി പറഞ്ഞു,
ചൊവ്വാഴ്ച ഗില്ലസ്പിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗില്ലസ്പിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *