രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനം വിജയിപ്പിക്കും. ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ – പി പി ചെറിയാൻ

Spread the love

ന്യൂയോർക്ക് : അമേരിക്കയിൽ സന്ദർശനത്തിനെത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശന പരിപാടികളിൽ ഓരോ പ്രദേശത്തേയും കോൺഗ്രസ് പ്രവർത്തകരുടേയും പങ്കാളിത്വവും പിന്തുണയും ഉറപ്പു വരുത്തുമെന്ന് ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തി ഏറെയാണ്. കർണാടക തിരഞ്ഞെടുപ്പ് വിജയത്തിലൂടെ വർഗീയ ശക്തികൾക്കെതിരായ കോൺഗ്രസിൻ്റെ കരുത്ത് കാട്ടിത്തന്നു കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെയാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത്.

മെയ് അവസാനത്തോടെയാണ് രാഹുൽ ഗാന്ധി അമേരിക്കയിലെത്തുന്നത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡയുടെ നേതൃത്വത്തിൽ ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ഐഒസിയുടെ നേതൃത്വത്തിൽ നടക്കുന്ന രാഹുൽ ഗാന്ധിയുടെ പരിപാടികളിൽ അമേരിക്കയിലെ യു ഡിഎഫ് അനുഭാവികളും കോൺഗ്രസ് പ്രവർത്തകരും സജീവമയി പങ്കെടുക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ, ഒ.ഐ.സി.സി ഗ്ലോബൽ,ചെയർമാൻ കുമ്പളത്ത്, ശങ്കരപ്പിള്ള എന്നിവർ ഐ സിസിക്ക് നിർദേശം നൽകിയതായി ജെയിംസ് കൂടൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *