പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിൽ സീറ്റൊഴിവ്

Spread the love

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരം (0471 – 2474720, 2467728), എറണാകുളം (0484 – 2605322), കോഴിക്കോട് (0495 – 2356591, 2723666) എന്നീ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സർക്കാർ അംഗീകൃത ഒരു വർഷ കെ.ജി.ടി.ഇ. പ്രീ-പ്രസ്സ് ഓപ്പറേഷൻ, കെ.ജി.ടി.ഇ. പ്രസ്സ്‌വർക്ക്‌, കെ.ജി.ടി.ഇ. പോസ്റ്റ്-പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യത എസ്.എസ്.എൽ.സി./തത്തുല്യം. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി./എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

അപേക്ഷകർ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം അതാത് കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024. ഫോൺ: 0471 2474720, 0471 2467728. Website: www.captkerala.com.

Leave a Reply

Your email address will not be published. Required fields are marked *