പ്രദീപിനും കുടുംബത്തിനും കനിവിന്റെ കൂടാരമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ

Spread the love

വലപ്പാട് : ഉള്ളിൽ ആധിപേറിയജീവിതമായിരുന്നു മത്സ്യത്തൊഴിലാളിയായ പുളിക്കൽ പ്രദീപിന് ഇന്നലെവരെ. കുടിലെന്നുപോലും വിളിക്കാൻ കഴിയാത്ത ചായ്‌പ്പിനകത്ത്, ചോർന്നൊലിക്കുന്ന അവസ്ഥയിൽ തന്റെ രണ്ടു പെൺമക്കളെയും കൊണ്ട് ജീവിതം തള്ളിനീക്കിയ പ്രദീപിന് സാന്ത്വനവുമായി മണപ്പുറം ഫൗണ്ടേഷനും ലയൺസ്‌ ക്ലബ്ബും രംഗത്തെത്തി. മണപ്പുറം ഫൗണ്ടേഷനും തൃപ്രയാർ ലയൺസ്‌ ക്ലബ്ബും ചേർന്ന് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ മണപ്പുറം ഫൗണ്ടേഷൻ എംഡിയും സിഇഒയുമായ വി പി നന്ദകുമാറും ലയൺസ്‌ ക്ലബ്ബ് മൾട്ടിപ്ൾ ചെയർപേഴ്സൺ സുഷമ നന്ദകുമാറും ചേർന്ന് പ്രദീപിന് കൈമാറി.

ലയൺസ്‌ ക്ലബ്ബ് ഇന്റർനാഷനലിന്റെ ‘ഹോം ഫോർ ഹോംലെസ്സ്’ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടിന് 500 ചതുരശ്രയടി വിസ്തീർണമുണ്ട്. തിരുപഴഞ്ചേരി ലക്ഷംവീട് കോളനിയിൽ ഭവനനിർമാണമുൾപ്പടെ പദ്ധതിക്കുകീഴിൽ നിരവധി പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ചടങ്ങിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ്, ലയൺസ്‌ ക്ലബ്ബ് പ്രതിനിധികളായ വ്യാസ ബാബു, ജിസ ആന്റണി, ബിന്ദു സുരേന്ദ്രൻ, എ എ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *