ഡാലസിൽ കാണാതായ 11 കാരിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർത്ഥിച്ചു

Spread the love

ഡാളസ് :വെള്ളിയാഴ്ച രാത്രി മുതൽ ഡാലസിൽ നിന്നും കാണാതായ വക്‌സഹാച്ചിയിൽ നിന്നുമുള്ള 11 കാരി പെൺകുട്ടിയെ കണ്ടെത്താൻ പോലീസ് ആംബർ അലർട്ട് നൽകി.

5 അടി 7 ഇഞ്ച് ഉയരവും 170 പൗണ്ട് ഭാരവുമുള്ള താന്യ ജാക്‌സനു , കറുത്ത മുടിയും തവിട്ട് കണ്ണുകളുമുണ്ട്.ശനിയാഴ്ച പുലർച്ചെയാണ് കുട്ടിയെ കാണാതായതിന് ആംബർ അലേർട്ട് പ്രഖ്യാപിച്ചത് ജൂലൈ 14 ന് രാത്രി 8:00 മണിയോടെ പെൻസിൽവാനിയ അവന്യൂവിലെ 2300 ബ്ലോക്കിലാണ് ടാനിയ ജാക്‌സണെ അവസാനമായി കണ്ടതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

കുട്ടിയുടെ തിരോധാനത്തെക്കുറിച്ചു പോലീസ് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ജാക്‌സന്റെ ലൊക്കേഷനെക്കുറിച്ചോ തിരോധാനത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 469-309-4400 എന്ന നമ്പറിൽ വക്‌സഹാച്ചി പോലീസ് ഡിപ്പാർട്ട്‌മെന്റിനെ വിളിക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്
ചുവന്ന അക്ഷരങ്ങളുള്ള വെള്ള ടീ ഷർട്ടാണ് താന്യ അവസാനമായി ധരിച്ചിരുന്നത് എന്നാണ് പോലീസ് കരുതുന്നത്.

Report : P.P.Cherian BSc, ARRT(R)

Freelance Reporter
Sunnyvale,Dallas

Leave a Reply

Your email address will not be published. Required fields are marked *