നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനം മീഡിയ കമ്മിറ്റി പ്രഖ്യാപിച്ചു – പി പി ചെറിയാൻ

Spread the love

റവ ജോർജ് എബ്രഹാം( കൺവീനർ) ,ഷാജി എസ് രാമപുരം (അസോസിയേറ്റ് കൺവീനർ).

ന്യൂയോർക് :നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ ഭദ്രാസനത്തിന് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റി അംഗങ്ങളെ നിയമിച്ചതായി ഭദ്രാസന എപ്പിസ്കോപ്പ ഡോ ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ അറിയിച്ചു.ചൊവാഴ്ചയാണ് ഇതുസംബന്ധിച്ചു ഔദ്യോകീക പ്രഖ്യാപനം ഉണ്ടായത് . അടുത്ത മൂന്ന് വർഷത്തേക്കാണ് പുതിയ കമ്മറ്റിയുടെ കാലാവധി .

റവ ജോർജ് എബ്രഹാം (ഭദ്രാസന സെക്രട്ടറി) കൺവീനർ ,ഷാജി എസ് രാമപുരം (അസോസിയേറ്റ് കൺവീനർ)(ഡാളസ് ),റവ ഡെന്നിസ് എബ്രഹാം ,തോമസ് മാത്യു (ജീമോൻ റാന്നി, ഹൂസ്റ്റൺ ) ,അലൻ ജോൺ ചെന്നിത്തല (മിഷിഗൺ) എന്നിവർ കമ്മിറ്റി അംഗങ്ങളുമാണ്.

മാർത്തോമാ സഭയുടെ വിവിധ ഔധ്യോകീക സ്ഥാനങ്ങളിൽ വിജയകരമായി പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും,അമേരിക്കൻ സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗത്തെ സജീവ സാന്നിധ്യവും ,മലയാളി ഓൺലൈൻ മാധ്യമരംഗത്തെ പ്രശസ്തരും പ്രഗത്ഭരുമായ സീനിയർ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് ഭദ്രാസന മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റി രൂപീകരിക്കപ്പെട്ടിരിക്കുന്നത് സഭയുടെ പ്രത്യേക തീരുമാനങ്ങളും ,ആനുകാലിക വിഷയങ്ങളും സഭാ ജനങ്ങളിൽ അതാതു സമയത്തു അറിയിക്കുകയും , അവയെ കുറിച്ച് സഭാ ജനങ്ങളിൽ അവബോധം വളർത്തുകയും ചെയ്യുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇവരിൽ നിക്ഷിപ്തമായിരിക്കുന്നത്. മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റി രൂപീക്രതമായതിനു ശേഷം തുടർച്ചയായി ഈ സ്ഥാനം അലങ്കരിക്കുന്ന ഷാജി എസ് രാമപുരത്തിന്റെ പരിചയസമ്പത്തു കമ്മറ്റിയുടെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾക്കു വലിയൊരു മുതൽകൂട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *