എസ്ഐബി ആശിർവാദ് ഭവന വായ്‌പ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

Spread the love

കൊച്ചി: കുറഞ്ഞ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഉതകുന്ന ‘എസ്ഐബി ആശിർവാദ്’ ഭവന വായ്പ സ്കീം പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. എസ്ഐബി ആശിർവാദ് സ്കീമിലൂടെ വാർഷിക വരുമാനം 4.80 ലക്ഷം രൂപ വരെയുള്ള കുടുംബങ്ങൾക്കും കുറഞ്ഞ മാസവരുമാനം 20000 രൂപയുള്ള വ്യക്തികൾക്കും ഭവന വായ്പ ലഭ്യമാകും. ആദ്യഘട്ടത്തിൽ, കേരളത്തിലും തമിഴ്നാട്ടിലുമാണ് വായ്‌പ ലഭ്യമാകുക. 25 വർഷംവരെ ലഭിക്കുന്ന ഭവന വായ്പയുടെ പലിശ നിരക്ക് 10 ശതമാനത്തിൽനിന്നാണ് തുടങ്ങുന്നത്. ലക്ഷത്തിന് 909 രൂപയാണ് പ്രതിമാസ തിരിച്ചടവ് (ഇഎംഐ). മുൻ‌കൂർ ചാർജുകൾ ഒന്നുമില്ലാത്ത എസ്ഐബി ആശിർവാദ് ഭവന വായ്‌പയുടെ നടപടിക്രമങ്ങൾ ഇടപാടുകാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാനാകുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു.
സാമ്പത്തികമായി പല തട്ടുകളിലുമുള്ള ആളുകളുടെ വീടെന്ന സ്വപ്നം സാഷാത്കരിക്കുന്നതിനായി സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിജ്ഞാബദ്ധരാണെന്ന് ബാങ്കിന്റെ സീനിയർ ജനറൽ മാനേജരും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ ബിജി എസ് എസ് പറഞ്ഞു. “രാജ്യത്തെ ഇടത്തരക്കാരായ വലിയൊരു ജനവിഭാഗത്തെ ലക്ഷ്യമിട്ട് പുറത്തിറക്കിയ എസ്ഐബി ആശിർവാദ് എന്ന ഭവന വായ്‌പയിലൂടെ ഉപഭോക്താക്കൾക്ക് വീട് നിർമാണ സമയത്ത് പൂർണമായ സാമ്പത്തിക പരിഹാരം നൽകാൻ സൗത്ത് ഇന്ത്യൻ ബാങ്കിന് സാധിക്കും. തിരിച്ചടവിനുള്ള മതിയായ സമയവും സൗകര്യവുമാണ് വായ്‌പ ദീർഘ കാലത്തേക്ക് അനുവദിക്കുന്നതിലൂടെ ഉറപ്പ് വരുത്തുന്നത്.”- ബിജി എസ് എസ് അഭിപ്രായപ്പെട്ടു.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *