പോളിടെക്‌നിക് പ്രവേശനം; സെപ്റ്റംബർ എട്ടിന് സ്‌പോട്ട് അഡ്മിഷൻ

Spread the love

2023 – 24 അധ്യയന വർഷത്തിലെ പോളിടെക്‌നിക് പ്രവേശനത്തിന് കടുത്തുരുത്തി പോളിടെക്‌നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ എട്ടിന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകരും നിലവിൽ അപേക്ഷ സമർപ്പിക്കാത്തവരും അന്നേ ദിവസം രാവിലെ ഒൻപതിനും 11 നുമിടയിൽ കോളേജിൽ എത്തി അപേക്ഷ നൽകണം.പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീ പേയ്‌മെന്റ് ഓൺലൈൻ ആയതിനാൽ 3995 രൂപ ബാലൻസ് ഉള്ള എ.ടി.എം കാർഡ്, പി.ടി.എ ഫണ്ട്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഹാജരാകണം. വിശദവിവരത്തിന് വെബ്‌സൈറ്റ്: www.polyadmission.org

Leave a Reply

Your email address will not be published. Required fields are marked *