ഇസാഫ് കോ-ഓപ്പറേറ്റീവ് പന്ത്രണ്ടാമത് വാർഷിക പൊതുയോഗം

Spread the love

തൃശൂർ: ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പന്ത്രണ്ടാമത് വാർഷിക പൊതുയോഗം തൃശൂർ റീജൻസി കൺവെൻഷൻ സെന്ററിൽ നടന്നു. ഇസാഫ് കോ-ഓപ്പറേറ്റീവ് ചെയർപേഴ്സൺ സെലീന ജോർജ് അധ്യക്ഷത വഹിച്ച യോഗം ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സി ഇ ഒയുമായ കെ. പോൾ തോമസ് ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് പ്രസിഡണ്ട് ഏരിയൽ ഗ്വാർക്ക, നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് സാവിത്രി സിംഗ് എന്നിവർ ഓൺലൈനായി പങ്കെടുത്തു. ചടങ്ങിൽ പ്രളയബാധിതർക്കായി ഇസാഫ് കോ-ഓപ്പറേറ്റീവ് നൽകുന്ന 100 സ്നേഹവീട് പദ്ധതിയിൽ ഭവനരഹിതരായ പന്ത്രണ്ട് കുടുംബങ്ങൾക്ക് വീടിന്റെ താക്കോൽ കൈമാറി. ഇസാഫ് സഹസ്ഥാപകയും ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ മെറീന പോൾ, ഇസാഫ് കോ-ഓപ്പറേറ്റീവ് വൈസ് ചെയർമാൻ ഡോ. ജേക്കബ് സാമുവൽ, സിഇഒ ക്രിസ്തുദാസ് കെ. വി. എന്നിവർ പ്രസംഗിച്ചു. ഇസാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാന്നിധ്യമുള്ള എട്ടു സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തു.

Asha Mahadevan

Leave a Reply

Your email address will not be published. Required fields are marked *