ആമസോണില്‍ ‘ധന്‍തേരാസ് സ്റ്റോര്‍

Spread the love

കൊച്ചി :  നിരവധി ഓഫറുകളുമായി ആമസോണില്‍ ‘ധന്‍തേരാസ് സ്റ്റോര്‍’. സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍, ആഭരണങ്ങള്‍, പൂജാ സാധനങ്ങള്‍, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, ആക്‌സസറികള്‍, ഡിജിറ്റല്‍ സ്വര്‍ണ്ണം എന്നിവയുള്‍പ്പെടെ ധന്‍തേരാസ് സ്റ്റോറിലൂടെ ലഭിക്കും. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, കെന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ്, ഗിവ, പിസി ചന്ദ്ര, ഡബ്ല്യുഎച്ച്പി , എംഎംടിസി , ബിആര്‍പിഎല്‍ ,സേയ ബൈ കുന്ദന്‍, പിഎന്‍ ഗാഡ്ഗില്‍, മെലോറ, സോണി ടിവി തുടങ്ങി നിരവധി പ്രമുഖ ബ്രാന്‍ഡുകള്‍ ധന്‍തേരാസ് സ്റ്റോറിലുണ്ട്. ജോയ് ആലുക്കാസിന്റെയും തനിഷ്‌കിന്റെയും സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ഇ-ഗിഫ്റ്റ് കാര്‍ഡും സ്റ്റോറില്‍ ലഭ്യമാണ്.

ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, ഇഎംഐ ഇടപാടുകള്‍ എന്നിവയ്ക്ക് 10% വരെയും ആമസോണ്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് ഗിഫ്റ്റ് കാര്‍ഡുകളില്‍ 10% വരെ കിഴിവും ലഭിക്കും.കൂടാതെ പ്രൈം അംഗങ്ങള്‍ക്ക് യുപിഐ വഴി ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ 5000 രൂപ വരെയുള്ള 5% ക്യാഷ്ബാക്കും അല്ലാത്തവര്‍ക്ക് 3000 രൂപ വരെയുള്ള 3% ക്യാഷ്ബാക്കും ലഭിക്കും.

Aishwarya

Leave a Reply

Your email address will not be published. Required fields are marked *