വിദ്യാര്‍ത്ഥികള്‍ക്കായി സംരംഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചു

Spread the love

പാലക്കാട് : വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി ടൈ കേരളയുടെ നേതൃത്വത്തിൽ ആയക്കാട് സിഎ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന സംരംഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ മെറീന പോള്‍ ശില്‍പ്പശാല

ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി പ്രിന്‍സിപ്പൾ ഇൻചാർജ് അനൂപ് കെ അധ്യക്ഷത വഹിച്ചു. വോള്‍വോ ഇന്ത്യയുടെ ഹ്യൂമന്‍ റിസോഴ്സ് മേധാവി അരവിന്ദ് വാര്യര്‍, ആല്‍ഫാ സ്ട്രീറ്റ് സഹസ്ഥാപകന്‍ രാധാകൃഷ്ണന്‍ സി, ടൈ കേരള സീനിയര്‍ മാനേജര്‍ അനൂപ് ലാല്‍ എന്നിവര്‍ വിവിധ വിഷയങ്ങളിൽ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. മാനേജ്‌മന്റ് പ്രതിനിധി എല്‍സ ജോസ് പാലാട്ടി, രെഞ്ചു രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Photo Caption: ആയക്കാട് സിഎ ഹയര്‍ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംരംഭകത്വ ബോധവല്‍ക്കരണ ശില്പശാലയിൽ പങ്കെടുത്തവർ.

Asha Mahadevan

Leave a Reply

Your email address will not be published. Required fields are marked *