കുട്ടിവിശുദ്ധരുടെ സംഗമ വേദിയായി ബെൻസൻവിൽ തിരുഹൃദയ ഇടവക – ലിൻസ് താന്നിച്ചുവട്ടിൽ PRO

Spread the love

ചിക്കാഗോ : ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിലെ സകലവിശുദ്ധരുടെയും തിരുനാൾ കുട്ടി വിശുദ്ധരുടെ സംഗമ വേദിയായി മാറി. മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സകലവിശുദ്ധരുടെയും തിരുനാൾ പ്രത്യേകമായി ആഘോഷിച്ചത്.

അന്നേ ദിവസം കുട്ടികൾ എല്ലാവരും അവരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥന്റെ വേഷവിധാനങ്ങളോടെ ദൈവാലയത്തിലെത്തുകയും തുടർന്ന് അവരുടെ പരേഡും സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾ അണിഞ്ഞ വിശുദ്ധരുടെ വസ്ത്രത്തിന്റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങാൻ പ്രാർത്ഥിക്കുകയും കുട്ടികളെ അതിനായി പരിശീലിപ്പിക്കുകയും ചെയ്യണമെന്ന് അസി.വികാരി ഫാ. ബിൻസ് ചേത്തലിൽ തന്റെ സന്ദേശത്തിൽ പ്രത്യേകം ഓർമ്മിപ്പിച്ചു. പരുപാടികൾക്ക് സി.സി.ഡി. ഡയറക്ടർ സഖറിയ ചേലയ്ക്കൽ, അസി. ഡയറക്ടർ കൊളീൻ കീഴങ്ങാട്ട് , ജോബി ഇത്തിത്തറ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *