പശുക്കളെ ഇന്‍ഷുര്‍ ചെയ്യാന്‍ എട്ടുകോടി രൂപ അനുവദിക്കും : മന്ത്രി ജെ. ചിഞ്ചുറാണി

Spread the love

കേരളത്തിലെ മുഴുവന്‍ പശുക്കളെയും മൂന്നുവര്‍ഷത്തിനുള്ളില്‍ ഇന്‍ഷുര്‍ ചെയ്യാന്‍ എട്ടുകോടി രൂപ അനുവദിക്കുമെന്നു മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
40 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മ്മിച്ച വളയന്‍ചിറങ്ങര മൃഗാശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. പ്രത്യേക പ്രതിരോധ കുത്തിവെപ്പു മുറി, ഓപ്പറേഷന്‍ തിയേറ്റര്‍, ലബോറട്ടറി എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ബ്ലോക്ക്. അഡ്വ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ പി അജയകുമാര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ കുറുപ്പുംപടി മൊബൈല്‍ ഫാം എയ്ഡ് യൂണിറ്റ് ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫും നിര്‍വഹിച്ചു. മൃഗ സംരക്ഷണ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ഡോ ഡി. കെ വിനുജി പദ്ധതി വിശദീകരണം നടത്തി.
അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ സി സുമിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രായമംഗലം പഞ്ചായത്തിലെ 24-25 വര്‍ഷത്തെ പദ്ധതികളുടെയും മൃഗസംരക്ഷണവകുപ്പിന്റെ 100 പശുക്കുട്ടികളുടെ ഗോവര്‍ദ്ധിനി പദ്ധതിയുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.റ്റി അജിത് കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ശാരദ മോഹന്‍, ഷൈമി വര്‍ഗീസ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് അംബിക മുരളീധരന്‍, രായമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കുര്യാക്കോസ് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത അനില്‍കുമാര്‍ വാര്‍ഡ് മെമ്പര്‍ ജോയ് പൂണേലില്‍, എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ പി സജികുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍ എസ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ ബിജു ജെ ചെമ്പരത്തി, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എസ് മോഹനന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബീന ഗോപിനാഥ്, കീഴില്ലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി കെ സുകുമാരന്‍, വാര്‍ഡ് മെമ്പര്‍മാരായ കുര്യന്‍ പോള്‍, ഫെബിന്‍ കുര്യാക്കോസ്, ഉഷാദേവി കെ എന്‍, മാത്യു ജോസ് തരകന്‍, അഞ്ജലി എ. ആര്‍, പിവി ചെറിയാന്‍, മിനി ജോയ്, മിനി നാരായണന്‍കുട്ടി , ടിന്‍സി ബാബു, ബിജി പ്രകാശ് ലിലു അനസ്, അഡ്വ. രമേശ് ചന്ദ്, രായമംഗലം പഞ്ചായത്ത് സെക്രട്ടറി ബി സുധീര്‍, ആപ്‌കോസ് ക്ഷീരസംഘം പ്രസിഡന്റുമാരായ എന്‍ സി തോമസ്, ജോസ് പി, ഡോ സന്ധ്യാജി നായര്‍, പ്രസാദ്, പി പി എല്‍ദോസ്, വളയന്‍ചിറങ്ങര സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ രഞ്ജു ആന്റണി എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് മൃഗസംരക്ഷണ സെമിനാറുകള്‍ ഡോ ലീനാ പോള്‍, പ്രോജക്ട് ഓഫീസര്‍ ഡോ ജോര്‍ജ് കുര്യന്‍ എന്നിവര്‍ നയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *