ഇസാഫ് ബാങ്ക് വിജിലൻസ് ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചു
തൃശൂർ: നിത്യജീവിതത്തിൽ സത്യസന്ധതയും ഐക്യവും നിലനിർത്തണമെന്നും സാമൂഹിക ജാഗ്രതയുള്ള പൗര സമൂഹത്തിനു മാത്രമേ രാഷ്ട്ര പുരോഗമനത്തിന് സംഭാവന നൽകാൻ സാധിക്കുകയുള്ളു എന്നും കേന്ദ്ര വിജിലൻസ് കമ്മീഷണർ എ എസ് രാജീവ് അഭിപ്രായപ്പെട്ടു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മണ്ണുത്തിയിൽ സംഘടിപ്പിച്ച വിജിലൻസ് ബോധവൽക്കരണ വാരാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാഷ്ട്ര സമൃദ്ധിക്ക് സമഗ്രതയുടെ സംസ്കാരം’ എന്ന വിഷയത്തിലൂന്നിയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് അധ്യക്ഷത വഹിച്ചു. ധാർമ്മിക മൂല്യങ്ങളിലൂന്നിയുള്ള സാമൂഹിക ശാക്തീകരണത്തോടുള്ള ഇസാഫ് ബാങ്കിൻ്റെ പ്രതിബദ്ധത ദെെന്യംദിന പ്രവർത്തനങ്ങളിലൂടെയും വിവിധ കമ്മ്യുണിറ്റി പ്രോഗ്രാമുകളിലൂടെയും ഉറപ്പാക്കാൻ കഴിഞ്ഞതായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് പറഞ്ഞു.
ഇസാഫിന്റെ രാജ്യത്തുടനീളമുള്ള ശാഖകളിലൂടെ വിജിലൻസ് ബോധവൽക്കരണ വാരാചരണം നടത്തി. ദേശീയതലത്തിൽ ക്വിസ് മത്സരം, ബോധവൽക്കരണ സെമിനാറുകൾ, വിവിധ പ്രോഗാമുകൾ എന്നിവയും സംഘടിപ്പിച്ചു. വിജിലൻ്റ് വാരിയേഴ്സിനെ ആദരിക്കുകയും ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് അവാർഡ് നൽകുകയും ചെയ്തു. ചടങ്ങിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റുമാരായ ജോർജ് തോമസ്, ഹരി വെള്ളൂർ, ഹേമന്ത് കുമാർ തംത, ബോസ്കോ ജോസഫ്, ഗിരീഷ് സി പി, സുദേവ് കുമാർ വി, വിജിലൻസ് മേധാവി എം സി പോൾ, ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Photo Caption; ഇസാഫ് ബാങ്ക് സംഘടിപ്പിച്ച വിജിലൻസ് ബോധവൽക്കരണ വാരാചരണം കേന്ദ്ര വിജിലൻസ് കമ്മീഷണർ എ എസ് രാജീവ് ഉദ്ഘാടനം ചെയ്യുന്നു. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ്, ഇസാഫ് ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ മെറീന പോൾ എന്നിവർ സമീപം
Ajith V Raveendran