വയനാട് പുനരധിവാസ വിഷയത്തില്‍ രാഷ്ട്രീയ സര്‍ക്കസ് കളിക്കാനുള്ള വേദിയാക്കുകയല്ല സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടിരുന്നത്. പുനരധിവാസ പദ്ധതിയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യക്തവരുത്തുനിന്നല്ല. പ്രതിപക്ഷം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ സഹായം വാഗ്ദാനം നല്‍കി.സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ദ്ദ നിര്‍ദ്ദേശം ഇതിലുണ്ടാകുന്നില്ല. ഗെയ്ഡ് ചെയ്യേണ്ട സര്‍ക്കാര്‍ അതിന് മുതിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ നീതികേട് തുടരുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരും ഈ വിഷയം ഗൗരവത്തിലെടുക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ ഡല്‍ഹിയില്‍ സമരത്തിന് പോയിട്ട് എന്തുകാര്യം? സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ പ്രഖ്യാപിച്ച് പ്രതിപക്ഷത്തെ കൂടി വിളിച്ചിരുന്നങ്കെില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് വാങ്ങിയെടുക്കേണ്ട ആനുകൂല്യങ്ങള്‍ക്കായി ഒന്നിച്ച് പോകാന്‍ പ്രതിപക്ഷം തയ്യാറായിരുന്നു. പക്ഷെ പ്രതിപക്ഷത്തെ വിളിക്കാനുള്ള മാന്യത ഉണ്ടായില്ലെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
നിര്‍വികാരമായ സമീപനമാണ് സംസ്ഥാന സര്‍ക്കാരിന് ദുരന്തബാധിതരോട്. കരുണ, കരുതല്‍ ,സ്‌നേഹം, കൂടെനിര്‍ത്താനുള്ള നടപടി ഇതൊന്നും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നില്ല.വയനാട് പുനരധിവാസത്തിന് വായ്പ അനുവദിച്ച് മാര്‍ച്ച് 31നകം ചെലവൊഴിക്കണമെന്ന് നിബന്ധന കേന്ദ്ര സര്‍ക്കാര്‍ വെച്ചപ്പോള്‍ അതിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധിച്ചിരുന്നു. കേരളത്തെ അവഗണിക്കുകയും ദുരന്തഭൂമിയിലെ ജനങ്ങളെ കളിയാക്കുകയും ചെയ്യുന്ന നടപടിക്കെതിരെ വയനാട് എംപി പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ പ്രതീക്ഷയോടെ നോക്കി കണ്ട ജനതയോട് ഈ രീതിയിലായിരുന്നില്ല കേന്ദ്ര സര്‍ക്കാര്‍ പെരുമാറേണ്ടിയിരുന്നതെന്നും കത്തില്‍ പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.