വിഴിഞ്ഞം തുറമുഖ കമ്മീഷനിങ്; ജില്ലാ ആസ്ഥാനങ്ങളില്‍ ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ് അഭിവാദ്യമര്‍പ്പിച്ചു

Spread the love

വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് നടന്ന അതേ സമയത്ത് കോൺഗ്രസ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രങ്ങള്‍ വെച്ച് അഭിവാദ്യം അര്‍പ്പിച്ച് പ്രകടനങ്ങൾ നടത്തി.

തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന സ്മൃതി സംഗമം കെപിസിസി സംഘടന ജനറൽ സെക്രട്ടറി എം ലിജു, കൊല്ലത്ത് ഡിസിസി പ്രസിഡൻറ് പി. രാജേന്ദ്രപ്രസാദ് , ആലപ്പുഴയിൽ ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ്, പത്തനംതിട്ടയിൽ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ, കോട്ടയം ഏറ്റുമാനൂരിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കണ്ണൂരിൽ സണ്ണി ജോസഫ് എംഎൽഎ , വയനാട് ടി സിദ്ധിക്ക് എംഎൽഎയും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി എൻ പ്രതാപനും കാസർകോട് ഡിസിസി പ്രസിഡൻറ് പി കെ ഫൈസൽ ,മലപ്പുറത്ത് എ പി അനിൽകുമാർ എംഎൽഎ തുടങ്ങിയവർ ജില്ലാതലത്തിൽ നടന്ന പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നടന്ന പരിപാടികളിൽ കെപിസിസി ഭാരവാഹികൾ ഡിസിസി പ്രസിഡന്റുമാർ എംപിമാർ എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു.തിരുവനന്തപുരത്ത് ജില്ലാ ആസ്ഥാനത്ത് നടന്ന പരിപാടിക്ക് പുറമെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും പരിപാടി സംഘടിപ്പിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *