ആയുർവേദ ആശുപത്രിയിൽ എക്‌സ്‌റേ ടെക്‌നീഷ്യൻ നിയമനം

Spread the love

കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ എച്ച്എംസി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ എക്‌സ്‌റേ ടെക്‌നീഷ്യനെ നിയമിക്കുന്നു. റേഡിയോളജിക്കൽ ടെക്‌നിക്‌സിൽ (ഡിആർടി) ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ സർട്ടിഫൈഡ് റേഡിയോളജിക്കൽ അസിസ്റ്റന്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി
മെയ് 25 ന് ഉച്ചക്ക് രണ്ട് മണിക്ക് ആശുപത്രി ഓഫീസിൽ അഭിമുഖത്തിന് എത്തണം. അപേക്ഷാഫോറം അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിക്കകം ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ : 0497 2706666
*

Leave a Reply

Your email address will not be published. Required fields are marked *