ഓൺലൈൻ സെമിനാർ മേയ് 30ന്

Spread the love

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) ഉം, സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന നിഷ് ഓൺലൈൻ ഇന്റർ ആക്റ്റീവ് ഡിസബിലിറ്റി അവെർനെസ്സ് വെബ്ബിനാറിന്റെ ഭാഗമായി ‘കേൾവി പരിമിതിയുള്ളവർക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യതകൾ’ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തും.

മേയ് 30 രാവിലെ 10.30 മുതൽ 11.30 വരെ ഗൂഗിൾ മീറ്റിംങ്ങിലൂടെയും യൂട്യൂബിലൂടെയും തത്സമയ സംപ്രേക്ഷണത്തോടെ നടക്കുന്ന മലയാളം വെബ്ബിനാറിൽ നിഷ്-ലെ കേൾവി പരിമിതർക്കായുള്ള ഡിഗ്രി വിഭാഗത്തിലെ സീനിയർ ലക്ചർ ഡോ. ചിത്രപ്രസാദ് എ.എൻ. നേതൃത്വം നൽകും. സെമിനാർ ലിങ്ക് https://meet.google.com/bip-juco-cer. കൂടുതൽവിവരങ്ങൾക്ക്: 0471-2596919/ 8848683261, www.nidas.nish.ac.in.

Author

Leave a Reply

Your email address will not be published. Required fields are marked *